കുര്‍ആന്‍ ദൈവികം അല്ല എന്ന കണ്ടെത്തലില്‍ ജാമിത മതം ഉപേക്ഷിച്ചു യുക്തി വാദത്തിലെക്ക് .രാജ്യത്ത് ആദ്യമായി വനിതകളുടെ ജുമുഹ നടത്തി ഇസ്ലാമിക് പരിഷ്കര്‍ത്താവ് ആയി അറിയപ്പെട്ടിരുന്ന ജാമിത ടീച്ചറും ഒടുവില്‍ മതം ഉപേക്ഷിക്കുന്നു.താന്‍ നിരന്തരം ആയി നടത്തിയ അന്വേഷണത്തിനു ഒടുവില്‍ കുര്‍ആന്‍ ദൈവികം അല്ല എന്ന് കണ്ടെത്തുകയും ശപിക്കുകയും പ്രതേക മതക്കാരോട് കോപിക്കുകയും അവര്‍ക്ക് ഐത്യം കല്പിക്കുകയും ചെയ്യുന്ന ദൈവതിനെ തനിക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്നും അവര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടി കാട്ടുന്നു.
തന്റെ മുന്‍ പ്രസംഗത്തില്‍ എല്ലാം അനാചാരങ്ങള്‍ക്കും അന്ത വിശ്യാസതിനും എതിരെ പോരടിക്കുമ്പോഴും കുര്‍ആനിന്റെ ദൈവികതയെയോ അള്ളാഹുവിന്റെ ആസ്തിത്യതെയോ അവര്‍ ചോദ്യം ചെയ്തിട്ടുണ്ടാവില്ല.
ഖുർആൻ ദൈവികമല്ലെന്ന കണ്ടെത്തലിലാണ് ഞാനെത്തിച്ചേർന്നത്; ഇല്ലാത്ത ദൈവങ്ങളെ ആരാധിച്ചാൽ തീയിലിട്ട് കത്തിക്കുന്ന ദൈവം, പ്രത്യേക മതക്കാരോട് കോപിക്കുകയും അവർക്ക് അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന ദൈവം…അങ്ങനെ എന്തെല്ലാം; മരിച്ച ശേഷം ഉറപ്പില്ലാത്ത മുത്തും പവിഴവുമുള്ള കൊട്ടാരവും മന്തി ബിരിയാണിയും വേണ്ട; ഇപ്പോൾ കിട്ടുമെന്നുറപ്പുള്ള കഞ്ഞിയും ചമ്മന്തിയും മതി; ഒടുവിൽ ജാമിത ടീച്ചറും മതം ഉപേക്ഷിച്ച് സമ്പൂർണ യുക്തിവാദത്തിലേക്ക്; ഭീഷണിയും തെറിവിളിയുമായി ഇസ്ലാമിസ്റ്റുകളും