March 31, 2023

കോടതിവിധി വെറുതെയായി കനകദുര്‍ഗ്ഗ വീണ്ടും ഒറ്റയ്ക്ക്

കോടതി വിധിയുടെ ഭര്‍ത്യ വീട്ടില്‍ കയറും എന്ന് വെല്ലുവിളിച്ച കനക ദുര്ഗക്ക് കോടതി വിധി അനുകൂലം ആയിരുന്നു.കാലം എല്ലാം ശേരിയാകും എന്ന ആത്മ വിശ്യസത്തോടെ വീട്ടിലേക്ക് കയറുമ്പോഴും കനക ദുര്ഗ ഇപ്പോഴും ഒറ്റക്കാണ്.

ശബരി മലയില്‍ ആചാര ലഘനം നടത്തിയ കനക ദുര്‍ഗക്ക് പെരിന്തല്‍മണ്ണയിലെ വീട്ടില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കിയതോടെ സ്വന്തം വീട്ടില്‍ നിന്നും വാടക വീട്ടിലേയ്ക്ക് മാറിത്താമസിക്കാന്‍ ഒരുങ്ങുകയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും,ഭര്‍തൃമാതാവ് സുമതിയമ്മയും.

കോടി കണക്കിന് വിശ്യസികളുടെ വിശ്യസത്തെ ചവിട്ടി മെതിച്ച കനക ദുര്‍ഗക്ക് ഒപ്പം താമസിക്കില്ല എന്ന നിലപാടിലാണ് ഇവര്‍.ഭര്‍ത്താവിന്റെ വീട്ടില്‍ കനക ദുര്‍ഗക്ക് താമസിക്കാം എന്ന കോടതി വിധി വന്നതോടെ ഈ കുടുംബം പേരുവഴിയില്‍ ആയിരിക്കുകയാണ്.വിധിക്ക് എതിരെ ജില്ല സെക്ഷന്‍ കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഭര്‍ത്താവു കൃഷ്ണന്‍ ഉണ്ണിയുടെ അഭിഭാക്ഷകന്‍.വിശ്യസത്തെ ചവിട്ടി മെതിച്ച ഇവരെ കൂടെ താമസിക്കില എന്ന തീരുമാനത്തിലാണ് ഇവര്‍.കഴിഞ്ഞ രണ്ടു ആഴ്ച ആയി പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തില്‍ ആണ് കനക ദുര്ഗ.

Leave a Reply

Your email address will not be published.