ലാലേട്ടന്‍ ഇല്ലെന്നു വിഷമിക്കാന്‍ വരട്ടെ മമ്മൂട്ടിയെ സി പി എം ഇറക്കി കളിയ്ക്കാന്‍ ഒരുങ്ങുന്നു .വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ഇല്ലെന്നു പറഞ്ഞു വിഷമിക്കാന്‍ വരട്ടെ മറ്റൊരാളെ തിരഞ്ഞെടുപ്പ് കുപ്പായം അണിയിക്കാന്‍ സി പി എം അണിയറയില്‍ തയ്യാര്‍ എടുക്കുന്നു.
അത് മറ്റാരും അല്ല മമ്മൂട്ടിയാണ്.എറണാകുളം ലോകസഭാ മണ്ഡലത്തില്‍ മമ്മൂട്ടിയുടെ പേരാണ് ഇടതു മുന്നണിയുടെ പ്രഥമ പരിഗണയില്‍ ഉള്ളത് .കെ വി തോമസ് തന്നെ ആയിരിക്കും വലതു പക്ഷ സ്ഥാനാര്‍ഥി ആയി നില്‍ക്കുക.
അതിനു വേണ്ടി ചരട് വലികള്‍ ഇതിനകം അദ്ദേഹം ആരംഭിച്ചു കഴിഞ്ഞു.അതെ സമയം കണ്ടും കെട്ടും മടുത്ത തോമസ് മാഷിനെ മാറ്റി തരണം എന്ന് ഐക്യ ജനാധിപത്യ മുന്നണിയിലെ ദീര്‍ഘ നാളുകള്‍ ആയി ആവശ്യപ്പെടുന്നു.അത് തോമസ് മാഷിന്റെ കഴിവ് കുറവ് അല്ല.എന്നാല്‍ അദ്ദേഹത്തിന് പ്രായം ആയി .80കളില്‍ എത്തിയ തോമസ് മാഷ് ഇനിയും ഡല്‍ഹിയില്‍ ചെന്ന് എന്ത് കാണിക്കാന്‍ ആണെന്നാണ് കോണ്ഗ്രസ് ചോദിക്കുന്നത്.എന്നാല്‍ അതില്‍ ഒന്നും ഒരു പ്രസക്തി ഇല്ല എന്ന് തോമസ് മാഷിനു അറിയാം.