നടി ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ.നടി ഭാനു പ്രിയയുടെ ചെന്നൈയില്‍ ഉള്ള വസതിയില്‍ നിന്ന് പ്രായ പൂര്‍ത്തി ആവാത്ത മൂന്നു പെണ്‍കുട്ടികളെ കൂടെ കണ്ടെത്തി.വീട്ടു ജോലിക്കായി നിര്‍ത്തിയ പെണ്‍കുട്ടിക്ക് ശബള തുക നല്‍കുന്നില്ല എന്നും കുടുംബത്തെ കാണാന്‍ അനുവദിക്കുന്നില്ല എന്ന് കാണിച്ചു ഒരു പെണ്‍കുട്ടിയുടെ അമ്മ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നു ശിശു ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരോശോധനയിലാണ് നടിയുടെ വീട്ടില്‍ നിന്ന് മൂന്നു പെണ്‍കുട്ടികളെ കൂടി കണ്ടെത്തിയത്.കുട്ടികളുടെ അവകാശ സംരക്ഷണത്തിന് ഉള്ള ദേശിയ കമ്മിറ്റിയാണ് റൈഡ് നടത്തിയത്.
പീഡനത്തിനു ഇര ആയിട്ടുണ്ട് എന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായി സമിതി വെളിപ്പെടുത്തി.ബാലാ അവകാശ പ്രവര്‍ത്തകന്‍ ആയ അച്ചുതറാവോ ആണ് ncpr നും സംസ്ഥാന കമ്മിഷനും കത്ത് അയച്ചത്.ഭാനു പ്രിയയെ അറസ്റ്റ് ചെയ്യാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികള്‍ ഉണ്ടെന്നും ഇവരെ എല്ലാം ഒരാള്‍ തന്നെയാണ് എത്തിച്ചത് എങ്കില്‍ ഇത് സൂചിപിക്കുന്നത് മനുഷ്യ കടത് ആണെന്നും അച്ചുത റാവോ പറയുന്നു.