വിധി ഞങ്ങള്‍ നടപ്പാക്കും തിരഞ്ഞെടുപ്പ് ഒന്ന് കഴിയട്ടെ കനക ദുര്‍ഗക്ക് ഭീഷണി കത്ത്

വിധി ഞങ്ങള്‍ നടപ്പാക്കും തിരഞ്ഞെടുപ്പ് ഒന്ന് കഴിയട്ടെ കനക ദുര്‍ഗക്ക് ഭീഷണി കത്ത് .ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത്. ഇതോടെ കനകദുര്‍ഗയ്ക്ക് പൊലീസ് സുരക്ഷ കൂട്ടി. ഇവരെ താമസിപ്പിച്ചിട്ടുള്ള സംരക്ഷണ കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്.പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കഴിയും വരെ കനക ദുര്‍ഗക്കും ബിന്ദുവിനും എവിടെയും ഇരിക്കാം നടക്കാം എന്നാല്‍ വിധി ഞങ്ങള്‍ നടപ്പില്‍ ആക്കും എന്നാണ് കത്തിലെ ഉള്ളടക്കം.
കൈപടയില്‍ എഴുതിയ കത്ത് പെരിന്തല്‍മണ്ണയില്‍ നിന്ന് തന്നെയാണ് പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

വിധി നടപ്പില്‍ ആക്കുന്ന സമയത്ത് അട്മിന്‍സ്ട്രെട്ടര്‍ ഡ്യൂട്ടി സ്ഥലത്ത് നിന്ന് മാറി നില്‍ക്കണം എന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.അട്മിന്‍സ്ട്രെറ്റരുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.ശബരി മല സന്ദര്‍ശനം നടത്തിയ ശേഷം അങ്ങാടിപ്പുറത്ത് ഉല ഭര്‍ത്താവിന്റെ വീട്ടില്‍ കനക ദുര്‍ഗയെ പ്രവേശിപ്പി ചിരുന്നില്ല.ഇതിനു എതിരെ ഉള്ള പരാതി കോടയില്‍ പരിഗനനയിലുമാണ്.ഈ ഒരു സാഹചര്യത്തിലാണ് ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.ഈ ഹര്‍ജി നാളെ പുലാമന്തോള്‍ ഗ്രാമ കോടതി പരിഗണിക്കും.അതിനിടെയാണ് ഇത്തരം ഒരു ഊമ കത്ത് വന്നത്.സുപ്രിം കോടതി നിര്‍ദേശ പ്രകാരം കനക ദുര്‍ഗക്ക് ശക്തമായ പോലീസ് സുരക്ഷ എപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ Marunadan TV യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *