ശബരി മല വിധി അനുകൂലം ആവണമെങ്കില്‍ ഈ മാസം ആറിനു വഴിപാട് കഴിക്കണം .ശബരിമല റിട്ട് ഹര്‍ജികളും പുനപരിശോധനാ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കും എന്ന് കരുതപ്പെടുന്ന ഈമാസം ആറിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ പോയി വഴിപാട് കഴിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍.
അന്നേ ദിവസം എല്ലാവിശ്വാസികളും പ്രാര്‍ത്ഥനാനിരതരായിരിക്കണമെന്നും ആഹ്വാനം.എന്‍ എസ് എസിന്റെ മുഖ പത്രമായ സര്‍വീസിലൂടെയാണ് സുകുമാരന്‍ നായരുടെ ആഹ്യാനം ഉള്ളത്.ശബരി മലയില്‍ യുവതി പ്രവേശനത്തിനു സര്‍ക്കാര്‍ നിലപാടിനോട് യോജികാന്‍ ആവില്ല എന്നും വിശ്യാസത്തില്‍ കടന്നു കയറുന്നത് അംഗീകരിക്കാം ആവില്ല എന്നുള്ള നിലപാടാണ് നായര്‍ സര്‍വീസ് സൊസൈറ്റി ആദ്യം മുതല്‍ സ്വീകരിച്ചിരുന്നത്.
ശബരി മലയില്‍ ആചാരം സംരക്ഷിക്കപ്പെടണം എന്നും യുവതി പ്രവേശനം അനുവടിക്കാനം എന്നുമാണ് എന്‍ എസ് എസ് നിലപാട് .ഇപ്പോള്‍ ഇതാ റിവ്യൂ ഹര്‍ജി പരിഗനിക്കം എന്ന് സൂചന ഉള്ള ഈ മാസം ആറാം തീയതി എല്ലാ വിശ്യാസികളും അനുകൂല വിധി സുപ്രിം കോടതിയില്‍ നിന്ന് ലഭിക്കാന്‍ പ്രര്തിക്കാനം എന്നും സുകുമാരന്‍ നായര്‍ പറയുന്നു .അനുകൂല വിധി കിട്ടാന്‍ അടുത് ഉള്ള ക്ഷേത്രത്തില്‍ പോയി വഴിപാട് നടത്തണം എന്നും ആവശ്യം ഉന്നയിച്ചു.