ആള്‍മാറാട്ടം നടത്തി വ്യവസായിയില്‍ നിന്ന് ഒരുകോടി തട്ടിയ കേസില്‍ വാദം നീട്ടാനുള്ള സരിത എസ് നായരുടെ തന്ത്രം നടക്കില്ലെന്ന് കോടതി; ലക്ഷ്മി നായരെന്നും ആര്‍ബി നായരെന്നും ആള്‍മാറാട്ടം നടത്തിയ കേസില്‍ അന്തിമവാദം ഉടന്‍ ബോധിപ്പിക്കാന്‍ സോളാര്‍ കേസിലെ നായികയ്ക്ക് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. അതേസമയം, 1.05 കോടി രൂപ വഞ്ചിച്ചെടുത്ത സോളാര്‍ തട്ടിപ്പ് കേസില്‍ വ്യവസായിയുടെ ആദായ നികുതി രേഖകള്‍ വിളിച്ചു വരുത്തണമെന്ന ഹര്‍ജി തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. ബിജു രാധാകൃഷ്ണനെ ഉടന്‍ ഹാജരാക്കണമെന്നും പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതി അന്ത്യ ശാസനം നല്‍കി.
ആൾമാറാട്ടം നടത്തി വ്യാവസായികളില്‍ നിന്നും തട്ടിയെടുത്തു എന്ന കേസിൽ സരിത എസ് നായർക്കെതിരെ കോടതി കേസ് നീട്ടിക്കൊണ്ടുപോകാൻ തന്ത്രവുമായി വരേണ്ട എന്നും ആ തന്ത്രങ്ങൾ കോടതിയിൽ നടക്കില്ല എന്നും മജിസ്ട്രേറ്റ് സരിതയ്ക്ക് മുന്നറിയിപ്പുനൽകി വിധിപ്രസ്താവത്തിന്റെ ഘട്ടത്തോടെ അടുക്കുന്ന കേസിൽ കൂടുതൽ സാക്ഷികൾ ഉൾപ്പെടുത്താനും അതോടൊപ്പം പണം നഷ്ടപ്പെട്ട വ്യവസായിയുടെ ആദായനികുതി രേഖകൾ വിളിച്ചു വരുത്തണമെന്നും എല്ലാം ആവശ്യ എന്നോ സരിതയുടെ അപേക്ഷകൾ.
എന്നാൽ ഇത് അനുവദിക്കാൻ ആവില്ല എന്നും കേസ് മനപ്പൂർവം നീട്ടി കൊണ്ടുപോകാനുള്ള തന്ത്രമാണെന്നും കോടതി വിലയിരുത്തി ഇതിനെ തുടർന്ന് രശ്മി നായർ എന്നും ആൾമാറാട്ടം നടത്തി വ്യവസായിയെ ചതിച് 1 ദശാംശം 0 5 കോടി രൂപ വഞ്ചിച്ചെടുത്ത സോളാർ തട്ടിപ്പുകേസിൽ വ്യവസായിയുടെ ആദായനികുതി വിളിച്ചു വരുത്തണമെന്ന് ആവശ്യം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളി കേസിൽ അന്തിമവാദം ബോധിപ്പിക്കാൻ സരിതയ്ക്ക് കർശന നിർദേശം നൽകിയ കോടതി ബിജുരാധാകൃഷ്ണനെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് അന്ത്യശാസനം നൽകി തുകകൾ ചെക്ക് മുഖേന ബാങ്ക് അക്കൗണ്ടുകളിൽ മാറി എടുത്തതിന് തെളിവ് ഉണ്ടെന്ന് ഇരിക്കെ ആദായനികുതി രേഖകൾ വിളിച്ചുവരുത്തുന്നത് ആവശ്യം ബാലിശമാണെന്ന് കോടതി നിരീക്ഷിച്ചു .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ മറുനാടന്‍ ടീവി യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക