January 31, 2023

ഹോ ഞെട്ടിപ്പോകും വീഡിയോ ഈ ഭാഗ്യവാനെ തിരക്കി കേരളം പക്ഷേ യഥാര്‍ഥഭാഗ്യം ഡ്രൈവര്‍ക്ക് കാരണം

ഹോ ഞെട്ടിപ്പോകും വീഡിയോ. ഈ ഭാഗ്യവാനെ തിരക്കി കേരളം. പക്ഷേ യഥാർത്ഥ ഭാഗ്യം ഡ്രൈവർക്ക്. കാരണം എന്താണെന്ന് നോക്കാം. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഈ മലയാളി ആണെന്നാണ് ഈ വീഡിയോ കണ്ടവർ പറയുന്നത്. ഇന്നലെയാണ് ചവറയിൽ നിന്നുള്ള ദൃശ്യം സോഷ്യൽ മീഡിയയിൽ ആകെ തരംഗമായത്.

ചവറ തട്ടാശ്ശേരി വിജയാ പാലസിനു മുന്നിൽ നടന്ന സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ കാണുന്ന ആരും പറഞ്ഞു പോകും ആ കാൽനട യാത്രക്കാരനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എന്ന്. ഉറപ്പായും മരണംവരെ സംഭവിച്ചേക്കാവുന്ന ഒരു അപകടത്തിൽ നിന്നു തലനാരിഴയ്ക്ക് ഒരാൾ രക്ഷപ്പെടുന്ന രംഗം ആണ് വീഡിയോയിൽ ഉള്ളത്. അതേസമയം ഡ്രൈവർക്ക് സംഭവിച്ചതും ചർച്ചയാവുകയാണ്. വെള്ളിയാഴ്ച രാവിലെ ആറ് മണി കഴിഞ്ഞ് ദേശീയപാതയിൽ വിജയ പാലസിലെ മുന്നിലൂടെ കയ്യിലൊരു സഞ്ചിയും തൂക്കി ശങ്കരമംഗലം ഭാഗത്തേക്ക് റോഡിന് ഓരം ചേർന്ന് നടക്കുന്ന ഒരാളാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. എതിർദിശയിൽ നിന്നും ഒരു വാനും പിന്നാലെ ലോറിയും വരുന്നത് കാണാം.

പെട്ടെന്ന് നടന്നു പോകുന്ന അയാളുടെ പിന്നിൽ നിന്നും അയാളെ ഇടിച്ചുതെറിപ്പിച്ചു എന്നു തോന്നും വിധം ഒരു മിനി വാൻ നിയന്ത്രണംവിട്ട് റോഡും കടന്ന് അയാളുടെ ഇടതുവശത്തു കൂടി കടന്നുപോയി. ഇതൊന്നുമറിയാതെ നടന്നുനീങ്ങിയ യാത്രക്കാരന്റെ മുന്നിൽ ക്യാമറ തൂണിൽ വാൻ ഇടിക്കുമ്പോഴാണ് ഇയാൾക്ക് സ്ഥലകാലബോധം വന്നത്. തിരിഞ്ഞു ഓടിയ ശേഷം നിൽക്കുകയും അൽപനേരം പ്രാർത്ഥനാനിർഭരൻ ആകുകയും ചെയ്തശേഷം അയാൾ വന്ന വഴിക്ക് തിരിച്ചു നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പോലീസ് റോഡരികിൽ സ്ഥാപിച്ച ക്യാമറ തൂണിലിടിച്ചിട്ടും മറിയാതെ അത്ഭുതകരമായി വാൻ റോഡിൽ കയറി മുന്നോട്ടുപോകുന്നത് വരെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.

കുറച്ചു മുന്നോട്ടു പോയ ശേഷം അപകടമില്ലാതെ വാൻ മുന്നോട്ട് ഓരം ചേർന്ന് നിർത്തി. സ്ഥിരമായി പാലുമായി പോകുന്നതായിരുന്നു ചങ്ങനാശ്ശേരിയിലെ ഈ വാൻ. ഡ്രൈവർ ഉറങ്ങിയത് ആണ് അപകടകാരണം. തൊട്ടു പിന്നാലെ പോലീസ് എത്തി ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിച്ചു. ആളപായം ഇല്ലാത്തതിനാലും ക്യാമറ പുനസ്ഥാപിച്ചു നൽകാമെന്ന് ഉറപ്പുനൽകിയതിന്നാലും കേസ് ഒന്നും എടുക്കാതെ ഇവരെ തിരിച്ചയച്ചു. ഈ സംഭവത്തിലെ യഥാർത്ഥ ഭാഗ്യവാൻ ഡ്രൈവറാണ് എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. എന്തായാലും ഡ്രൈവർക്കോ ആ ചേട്ടനോ ഒരു അപകടവും പറ്റിയില്ലല്ലോ ദൈവത്തിന് സ്തുതി പറയാം രണ്ടു പേർക്കും ഹാപ്പി ബെർത്ത് ഡേ ആർക്കും ഒരു ആപത്തും വരാതെ കാത്ത ദൈവത്തിനു സ്തുതി ആമേൻ ഈശ്വരൻറെ അനുഗ്രഹം കൊണ്ട് ആർക്കും ഒന്നും പറ്റിയില്ല അതിനു ഈശ്വരനു നന്ദി പറയണം

ഉറങ്ങിയ ഡ്രൈവർ എപ്പോഴായിരിക്കും ഉണർന്നത് എന്നറിയാൻ കാത്തിരിക്കുന്നു ആയുസിന്റെ ബലം അല്ലാതെ പിന്നെ ഇതിനെയൊക്കെ എന്ത് പറയാൻ. പാവം അവരുടെ വീട്ടുകാർക്ക് എന്തു സന്തോഷമായിക്കാണും അല്ലെ, ജീവിതം നീട്ടിനൽകിയ ജീവദാതാവിന് മാറത്ത് കൈ വച്ച് നന്ദി പറയുവാൻ ആ മനുഷ്യൻ മറന്നില്ല പാവം പേടിച്ചു പടച്ചോന്റെ കാവൽ.

Leave a Reply

Your email address will not be published.