ഉപ്പാക്ക് ഒന്നര മാസം ആയി ജോലി ഇല്ല; ആറാം ക്ലാസുകാരിയുടെ കത്ത് പ്രധാനമന്ത്രിക്ക്

വിദേശത്തുള്ള പിതാവിനെ മടക്കിക്കൊണ്ടുവരണമെന്ന് ആറാം ക്ലാസുകാരിയുടെ കത്ത് പ്രധാനമന്ത്രിക്ക്. എല്ലാ പ്രവാസികളെയും മടക്കിക്കൊണ്ടുവരണമെന്നും പേരാമ്പ്ര ഒലീവ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന ഐന ബിൻത് ജാഫർ ആണ് കത്തെഴുതിയത്. കോപ്പി മുഖ്യമന്ത്രിക്കും ഉണ്ട് .
‘‘എന്തെങ്കിലും തെറ്റ് വന്നു പോയാൽ ക്ഷമിക്കണം എന്ന് പറഞ്ഞ് തുടങ്ങട്ടെ. ഞങ്ങൾ എല്ലാവരും സാർ പറഞ്ഞതു പോലെ ലോക് ഡൗണിൽ വീട്ടിൽ ഇരിക്കുകയാണ്. പക്ഷേ എന്റെ ഉപ്പ വിദേശത്ത് ജോലി ചെയ്യുന്നു, ഉപ്പാക്ക് ഒന്നര മാസം ആയി ജോലി ഇല്ല. സാർ എല്ലാ രാജ്യവും സന്ദർശിച്ചതുകൊണ്ട് ഒരു ദിവസം വിദേശ രാജ്യത്ത് കഴിയാൻ ഉള്ള ചെലവ് അറിയാമല്ലോ. അതുപോലെ ജോലി ഇല്ലാതെയും ഭക്ഷണം കഴിക്കാതെയും നിൽക്കുന്നവരുടെ അവസ്ഥ……

ഇപ്പോൾ എനിക്ക് പ്രവാസികളെ എന്ന് എത്തിക്കും എന്ന് അറിയാൻ കഴിയുന്നില്ല…… ഇങ്ങനെ വിദേശത്തുള്ള എല്ലാവരുടെയും മക്കൾ പ്രയാസത്തിൽ ആയിരിക്കും…….. ലോക് ഡൗൺ 14 ദിവസത്തേക്കു കൂടി നീട്ടി എന്ന് ഇപ്പോൾ അറിഞ്ഞു. അതിനാൽ ഇപ്പോൾ തന്നെ പ്രവാസികളെയും കൊണ്ട് വരുന്നതല്ലേ നല്ലത്?…. എന്നു തുടരുന്ന കത്ത് ‘‘നാളെത്തന്നെ വിമാനത്താവളം തുറന്ന് അവരെ കൊണ്ടു വരാൻ ശ്രമിക്കും എന്ന് പ്രതീക്ഷിക്കട്ടെ…..ദയവായി താമസിക്കരുത്. ഇത് എന്റെ അപേക്ഷയാണ്. വിശ്വസ്തതയോടെ ഐന’’ എന്നവസാനിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *