നെഗറ്റീവ് എനര്‍ജി ഓടി ഒളിക്കും വെറ്റില മാലയാക്കി വാതിലില്‍ ഇട്ടാല്‍ !മംഗള കര്‍മ്മങ്ങളില്‍ എന്നും ഒഴിവാക്കാനാവാത്ത ഒന്നാണ് വെറ്റില. വിവാഹം കഴിക്കുമ്പോള്‍ പിതാവ് മകളുടെ കൈ പിടിച്ച് പുരുഷനെ ഏല്‍പ്പിക്കുന്നത് വെറ്റില കൈയ്യില്‍ വെച്ചുകൊണ്ടാണ്. ഇത്തരത്തിലുള്ള പല മംഗള കര്‍മ്മങ്ങള്‍ക്കും പലരും വെറ്റില ഉപയോഗിക്കുന്നുണ്ട്. വെറ്റില എന്ന് പറയുമ്പോള്‍ അതിന്റെ അഗ്രഭാഗത്ത് ലക്ഷ്മി ദേവിയും മധ്യഭാഗത്ത് സരസ്വതിയും വെറ്റിലയുടെ ഉള്ളില്‍ വിഷ്ണുവും പുറത്ത് ചന്ദ്രനും വെറ്റിലയുടെ കോണുകളില്‍ ശിവനും ബ്രഹ്മാവും കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മാത്രമല്ല നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യവും ലക്ഷ്മീ കടാക്ഷവും നിറഞ്ഞ് നില്‍ക്കുന്നതിന് വെറ്റില സഹായിക്കുന്നുണ്ട്.
നെഗറ്റീവ് എനര്‍ജി ഓടി ഒളിക്കും വെറ്റില മാലയാക്കി വാതിലില്‍ ഇട്ടാല്‍ !
