March 30, 2023

കല്യാണം കഴിയാതെ ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുന്ന കമിതാക്കളോടും പച്ചക്ക് ചിലത് പറയട്ടെ

കല്യാണം കഴിയാതെ ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുന്ന കമിതാക്കളോടും പച്ചക്ക് ചിലത് പറയട്ടെ.

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം ഇപ്പോൾ വഴിയോരങ്ങളിൽ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ നാടായി മാറിവരുകയാണ്. ഒരു കുഞ്ഞിനായി നൂറുകണക്കിന് ദമ്പതികൾ നേർച്ചയും കാഴ്ചയും നടത്തി കാത്തിരിക്കുമ്പോഴാണ് അവരുടെയെല്ലാം മുമ്പിൽ മറ്റുചിലർ തന്റെ തെറ്റുകൾ മറയ്ക്കാനായി ചോരക്കുഞ്ഞുങ്ങളെ കുപ്പ തൊട്ടികളിൽ ഉപേക്ഷിക്കുന്നത്.

ഇങ്ങനെ ജനിച്ചയുടൻ ഉപേഷിക്കപ്പെടാൻ ആ കുരുന്നു ജീവനുകൾ നിങ്ങളോട് എന്ത് തെറ്റാണു ചെയ്തത്? ഒരു നിമിഷത്തെ നിങ്ങളുടെ തെറ്റിന്റെ ഫലമായി അവർ നിങ്ങളുടെ ഉദരത്തിൽ പിറവിയെടുത്തതോ? വഴിയോരത്ത് ഉപേഷിക്ക പെട്ട ഒരു പിഞ്ച് കുഞ്ഞിനെ ഒരു തെരുവുനായ കടിച്ചു പിടിച്ചുകൊണ്ട് പികുന്ന ചിത്രം മലയാളികൾ ഇന്നും മറന്നു കാണില്ല.ഇത് പോലെ എത്ര എത്ര കുഞ്ഞുങ്ങളാണ് ജനിച്ചയുടൻ അനാഥരായി തീരുന്നത്…കല്യാണം കഴിയാതെ ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുന്ന കമിതാക്കളോടും പച്ചക്ക് ചിലത് പറയട്ടെ…

നിങ്ങൾ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നില്ല എങ്കിൽ അതിനുള്ള precautions എടുത്തിട്ട് വേണം അതിനൊക്കെ മുതിരാൻ… ഒരു കുഞ്ഞിനെ ഉദരത്തിൽ ചുമക്കാനും മുലയൂട്ടാനും മാതൃത്വത്തിന്റെ വികാരം അറിയണമെന്നും ഏതൊരു പെണ്ണും ആഗ്രഹിക്കും.എന്നാൽ മാതൃത്വം എന്താണെന്നു പോലും അറിഞ്ഞൂടാത്ത ഇതുപോലെ കുറേ എണ്ണം ലോകം പോലും കാണാതെ പിറന്നു വീഴുന്ന പിഞ്ചോമനകളോട് ഇത്തരം ക്രൂരത കാണിക്കുന്നു…ചിലവളുമാർ ഉദരത്തിൽ വെച്ച് തന്നെ ആ കരുവിനെ ഇല്ലാതാക്കുന്നു..ഒന്ന് പറയാം മാതാപിതാക്കൾ ആകാനുള്ള ആഗ്രഹമില്ലാതെ.. കാമം തീർക്കുക മാത്രമാണ് ആഗ്രഹമെങ്കിൽ മുൻകരുതലുകൾ എടുത്ത് ഇത്തരം പാപങ്ങൾ ഒഴിവാക്കുക… അനുകൂലിക്കുന്നവര്‍ ഷെയര്‍ ചെയ്യൂ..

Leave a Reply

Your email address will not be published.