സ്ഥിരമായി മെയ്ക്കപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക ! യുവതിയുടെ ഈ കണ്ണുകള്‍ കണ്ട് ഡോക്ടര്‍മാര്‍ അമ്പരന്നു; സംഭവം ഇങ്ങനെ
മെയ്ക്കപ്പ് സാധാരണയായി എന്നും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ മിക്കവരും. സ്ത്രീകളും പുരുഷന്മാരും അക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. എന്നാല്‍ മെയ്ക്കപ്പ് സ്ഥിരം ഉപയോഗിക്കുന്നവരെ പേടിപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തു വന്നിരുക്കുന്നത്.വര്‍ഷങ്ങളായി എന്നും മസ്ക്കാര ഉപയോഗിച്ച 50 കാരിയായ തെരേസ് ലിഞ്ച് കണ്ണുകളിലെ ചൊറിച്ചിലും അസ്വസ്ഥതയും കാരണം ഡോക്ടറെ സമീപിച്ചപ്പോഴാണ് കണ്‍പോളകള്‍ക്കിടയിലെ വെളുത്ത ഭാഗത്തു മുഴുവന്‍ കറുത്ത തരികള്‍ പോലെയുള്ള വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
ഏറെ അപകടമായ ഇത് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഡോക്ടര്‍മാര്‍ ചുരണ്ടിക്കളഞ്ഞത്. കുറച്ചുകൂടി വൈകിയിരുന്നേല്‍ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുമായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍.കണ്ണിലെ ചോറിച്ചലും തുടര്‍ച്ചയായ വെള്ളം വരലുമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. തെരേസ് ലിഞ്ച പലതരത്തിലുള്ള ലൂബ്രിക്കന്റുകളും ജെല്ലുകളും ഉപയോഗിച്ചുവെങ്കിലും അസ്വസ്ഥത മാറിയില്ല. തുടര്‍ന്നാണ് ഡോക്ടറെ സമീപിച്ചത്.
അതിനാല്‍ മാസ്കാര സ്ഥിരം ഉപയോഗിക്കുന്നവര്‍ ശ്രെദ്ധിക്കുക. കണ്ണിന്‍റെ പീലിയോടുചേര്‍ന്നുള്ള ഭാഗങ്ങള്‍ പരിശോധിക്കുക. ഏതെങ്കിലും തരത്തിലുള്ള കറുത്ത കണികകള്‍ കണ്ടാല്‍ ഒരു കണ്ണ് ഡോക്ടറെ കാണുക. ഇതൊരു മുന്നറിയിപ്പായി കണ്ട് ഈ വാര്‍ത്ത കഴിയുമെങ്കില്‍ ഷെയര്‍ ചെയ്യുക.