മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ ഭാര്യ പ്രേരിപ്പിച്ചാല്‍ വിവാഹമോചനം; അടുത്ത കാലത്ത് വന്ന ഏറ്റവും നല്ല കോടതി വിധി.വയസ്സായ മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ ഭാര്യപ്രേരിപ്പിച്ചാല്‍, ഹിന്ദുപുരുഷന് വിവാഹമോചനം അനുവദിക്കാമെന്ന് സുപ്രീംകോടതി.
വിവാഹേതര ബന്ധത്തെ കുറിച്ചുള്ള വ്യാജആരോപണങ്ങളും തുടര്‍ച്ചയായ ആത്മഹത്യാഭീഷണികളും വിവാഹമോചനത്തിനുള്ള കാരണങ്ങളായി പരിഗണിക്കാമെന്നും ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കര്‍ണാടക സ്വദേശികളായ നരേന്ദ്ര– കെ മീന ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ച കീഴ്ക്കോടതി വിധി തള്ളിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എല്‍ നാഗേശ്വരറാവുകൂടി അംഗമായ ബെഞ്ചിന്റെ ശ്രദ്ധേയമായ ഉത്തരവ്.