വീടിന്‍റെ ഏഴയലത്ത് പോലും പാറ്റ പറക്കാന്‍ ഭയപ്പെടും ഇത് ചെയ്‌താല്‍ .വീടിന്റെ മുക്കിലും മൂലയിലും എല്ലാം പാറ്റകള്‍ വാസ സ്ഥലം ആക്കി മാറ്റുന്നത് വലിയ പ്രശ്നം തന്നെയാണ്.ഭക്ഷണത്തിലൂടെയും പാത്രതിലൂടെയും എല്ലാം ഇവര്‍ അരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാക്കാന്‍ കാരണം ആകും.പാറ്റകളെ അകറ്റാന്‍ പഠിച്ച പണി 18ഉം നോക്കി പരാജയപ്പെട്ടവര്‍ ആണോ നിങ്ങള്‍?എങ്കില്‍ ഇനി ഈ കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കു.
വെള്ളം കെട്ടി നില്‍ക്കുന്നതും ലീക്ക് ആക്കുന്നതും പൂര്‍ണമായും ഒഴിവാക്കുക എന്നുള്ളതാണ് ആദ്യം തന്നെ ചെയ്യേണ്ടത്.
ഇത്തരം സാഹചര്യതിലാകും പാറ്റ കൂടുതല്‍ പെരുകുന്നത്.അടുക്കളയില്‍ നിന്ന് ആഹാര മാലിന്യം കൃത്യമായി തന്നെ ഒഴിവാക്കുകയും വേണം.വീട്ടില്‍ തറ തുടക്കുമ്പോള്‍ ഫിനോയില്‍ അല്ലെങ്കില്‍ ഡെറ്റോള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.പാറ്റയെ അകറ്റാന്‍ ഏറ്റവും നാച്ചുറല്‍ ആയ മാര്‍ഗമാണ് വാഴയില.ഇത് അധികം ആരും പരീക്ഷിക്കാന്‍ വഴിയില്ല.വീട്ടില്‍ പാറ്റ കൂടുതല്‍ ഉള്ള സ്ഥലത്ത് വാഴയില മുറിച്ചു ഇടുക.വാഴയിലയുടെ ഗന്ധം പാറ്റകള്‍ക്ക് അസ്യസ്ഥ ഉണ്ടാക്കും.ഇതോടെ ഇവ സ്വയം തന്നെ പൊയ്ക്കോളും.ബോരിക് ആസിഡ് വീടിനു ചുറ്റും തളിക്കുന്നത് പാറ്റകളെ അകറ്റാന്‍ നല്ലതാണ്.