പാസ്പോർട്ട് പുതുക്കാനും തിരുത്താനും ഇനി വളരെ എളുപ്പം നിങ്ങൾക്കും ഇത് ഉപകാരപ്പെടും.പാസ്‌പോർട്ട് എടുക്കുകയെന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പാസ്‌പോർട്ട് കയ്യിലില്ലാത്തതിന്റെ പേരിൽ ജോലിയും യാത്രയുമെല്ലാം ഒഴിവാക്കേണ്ടി വരുന്നവരുമുണ്ട്. എന്നാൽ പഴയതുപോലെ പാസ്‌പോർട്ട് ഓഫീസിനുമുന്നിലെ നീണ്ട നിരയിൽ കാത്തുനിന്ന് ക്ഷീണിക്കേണ്ട അവസ്ഥയൊന്നും ഇപ്പോഴില്ല. എളുപ്പത്തിൽ പാസ്‌പോർട്ട് ലഭിക്കുന്ന സംവിധാനം നിലവിൽ വന്നുകഴിഞ്ഞു. ആർക്കും എളുപ്പത്തിൽ പാസ്‌പോർട്ട് എടുക്കാം. അതിന്റെ നടപടിക്രമങ്ങളും ലളിതമാണ്.
അപേക്ഷ സമർപ്പിച്ചാൽ വെറും അഞ്ചുപ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ പുതുക്കിയ പാസ്‌പോർട്ട് ലഭിക്കും. മുൻപൊക്കെ ഒരു മാസം മുതൽ 40 ദിവസം വരെയെടുത്തിരുന്നു നടപടികൾ പൂർത്തിയാക്കി പുതിയ പാസ്‌പോർട്ട് ലഭിക്കാൻ. 2016 മുതലാണ് ഏതുതരം പാസ്‌പോർട്ടാണെങ്കിലും പുതുക്കുന്നതിന് അഞ്ചു ദിവസം മതിയെന്ന സംവിധാനം നിലവിൽ വന്നത്. ബി.എൽ.എസ്. സേവനകേന്ദ്രങ്ങൾ വഴിയാണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. അറിയാം , ഈ നിയമങ്ങൾ പങ്കുവെക്കാം പ്രിയപ്പെട്ടവരോട് ഈ സുപ്രധാന വിവരം.