ഭക്ഷണം കഴിക്കാന്‍ പോലും നേരം കിട്ടില്ല: അറിയണം നേഴ്‌സ്മാരുടെ കഥ.ഭക്ഷണം കഴിക്കാന്‍ പോലും നേരം കിട്ടില്ല. എന്നിട്ടും അര്‍ഹിക്കുന്ന ശമ്പളം കിട്ടാതെ നിവൃത്തി കെട്ടാണ് സമരത്തിനിറങ്ങിയതെന്ന് നഴ്‌സുമാര്‍. ഒരുപാട് പ്രതീക്ഷയോടെ ജോലി തെരഞ്ഞെടുത്തിട്ടും പരിഹാസം മാത്രമാണ് കിട്ടുന്നതെന്ന് ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയ നഴ്‌സുമാരുടെ പ്രതിനിധി ശ്രുതി പറഞ്ഞു.
കുറഞ്ഞ വേതനം പുനര്‍ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ലേബര്‍ കമ്മീഷണറുടെ അദ്ധ്യക്ഷതയില്‍ മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയില അനുകൂല തീരുമാനമുണ്ടാകാത്തതിനാലാണ് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില് അനിശ്ചിതകാല സമരം തുടങ്ങിയത്.
ഇവിടെ സമരം ചെയ്യുന്ന ആര്‍ക്കും തൃപ്തികരമായ ശമ്പളമല്ല കിട്ടുന്നത്. ജനറല്‍ നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് 10500, ബി.എസ്.സി കഴിഞ്ഞവര്‍ക്ക് 11500 എന്നിങ്ങനെയാണ് ശമ്പളം.
ഇതുകൊണ്ട് എന്താകാനാണ്? അമിതജോലിയാണ് ഓരോ നഴ്‌സും ചെയ്യുന്നത്. വൈകുന്നേരത്തെ ഷിഫ്റ്റ് ഏഴു മണിയ്ക്ക് കഴിയുമെങ്കിലും ഇറങ്ങാല്‍ 10 മണിയെങ്കിലും ആകും. വീടെത്താന്‍ വീണ്ടും ഒരു മണിക്കൂര്‍ വേണം. അത്രയും സമയവും രോഗികള്‍ക്കായി ആശുപത്രിയിലുണ്ടാകേണ്ട അവസ്ഥയാണ് തങ്ങള്‍ക്കുള്ളത് ശ്രുതി പറയുന്നു.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. 13 രോഗികളെ വരെ ഒരാള്‍ നോക്കേണ്ട അവസ്ഥയുണ്ട്. പനിക്കാലമായതോടെ മാനേജ് ചെയ്യാനാകാത്ത വിധമാണ് രോഗികള്‍ വരുന്നത്. മാറ്റിവച്ച് പോകാന്‍ പറ്റിയ ജോലിയല്ലിത്. എല്ലാവരെയും നോക്കിയേ പറ്റൂ. എത്രയും സമയം അധികം ജോലി ചെയ്താലും ഓവര്‍ടൈം ഉള്‍പ്പെടെ ഒരു ആനുകൂല്യവും കിട്ടാറില്ല.
തരുന്ന ശമ്പളം കുറയ്ക്കാന്‍ മാര്‍ഗമുണ്ടോ എന്ന് ആലോചിക്കാനല്ലാതെ ഒന്നും തരാന്‍ മാനേജ്‌മെന്റ് തയ്യാറാകാറില്ല. ഏതു പാതിരാത്രിയിലും കിട്ടുന്ന വാഹനത്തില്‍ ഒരു സുരക്ഷിതത്വമില്ലാതെ ജോലി കഴിഞ്ഞു പോകേണ്ടി വരുന്നത് തങ്ങള്‍ നഴ്‌സുമാര്‍ക്ക് മാത്രമാകുമെന്നും അവര്‍ പറയുന്നു.