November 27, 2022

AC വാങ്ങാന്‍ വരട്ടെ 1500 രൂപ മതി ചൂട് ഒരു നുള്ള് ഉള്ളില്‍ കടക്കില്ല

AC വാങ്ങാന്‍ വരട്ടെ 1500 രൂപ മതി ചൂട് ഒരു നുള്ള് ഉള്ളില്‍ കടക്കില്ല.എസി വാങ്ങാന്‍ ആലോചിക്കും മുന്പ് ഇത് ഒന്ന് കാണുക.അപൂത പൂര്‍ണ്ണമായ അത്യ്ക്ഷത്തിലൂടെ കടന്നു പോവുകയാണ് നമ്മള്‍.മുറിക്ക് ഉള്ളില്‍ ഫാന്‍ ഇട്ടാല്‍ പോലും വിയര്‍ത് ഒലിക്കുന്ന അവസ്ഥ.കാരണം ചുറ്റും ഉള്ള ചൂട് വായുവിനെയാണ് തള്ളി നീക്കുന്നത്.കോണ്ക്രീറ്റ്നും അതിനു ഉള്ളിലെ സ്റ്റീല്‍ കബ്ബിക്കും ഉള്ള ഒരു പ്രതേകതയാണ്‌ താപത്തെ സംഭരിച്ചു വെക്കാനും പിന്നീട് പുറത്തു വിടാനും ഉള്ള കഴിവ്.ഇങ്ങനെ രാത്രി സമയം പുറം തള്ളുന്ന താപം മുറിക് ഉള്ളിലെ ചൂട് അധികരിപ്പിക്കും.ഇത് തടയാന്‍ ഉള്ള ഒരേ ഒരു വഴി കോണ്ക്രീറ്റ് രൂഫ് ചൂട് പിടിക്കാതെ നോക്കുക എന്നതാണ്.ചിലര്‍ അതിനായി പച്ച വിരി കെട്ടും,മറ്റു ചിലര്‍ വെള്ളം കെട്ടി നിര്‍ത്തും പക്ഷെ അത് ചോര്ച്ചക്ക് കാരണം ആകാം.

അത് കൂടാതെ രണ്ടര ഇഞ്ച് കനത്തില്‍ എങ്കിലും വെള്ളം കെട്ടി നിര്‍ത്തിയാലേ അതിന്റെ ഫലം ഉണ്ടാവു.ചിലര്‍ തെങ്ങ് ഓല വിരിക്കും.എങ്കിലും ഒരു പരിധിക്ക് അപ്പുറം ചൂട് ശമിക്കില്ല.പിന്നെ ഉള്ള മാര്‍ഗം ട്രേസ് വര്‍ക്ക് ചെയ്യുക എന്നുള്ളതാണ്.അത് ആണെങ്കില്‍ വളരെ ചിലവ് കൂടിയതാണ്.ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന വില ഏറിയ ഹീറ്റ് റെസിസ്റ്റണ്ട് പെയിന്റ് വാങ്ങി ഉപയോഗിച്ച് പണി കിട്ടിയവര്‍ ഉണ്ട്.രൂഫ് ടോപ്‌ സാധാരണ ആരും പെയിന്റ് ചെയ്യാറില്ല.എനാല്‍ പെയിന്റ് ചെയ്താല്‍ ചൂടിനു നേരിയ കുറവ് ഉണ്ടാകും എന്നതാണ് വാസ്തവം.

ആയിരം സ്കയര്‍ ഫീറ്റ്‌ വരുന്ന ഒരു വീടിനു 1500 രൂപയില്‍ താഴെ ചിലവ് വരുന്ന ഒരു മാര്‍ഗമാണ് പരീക്ഷിച്ചു വിജയിച്ച ശേഷമ്നു ഇത് ഇവടെ പങ്കു വെക്കുന്നത്.നിങ്ങള്‍ക്ക് തന്നെ സ്വന്തമായി ചെയ്യാം .രൂഫ് ടോപ്പിന് ഒരു താത്കാലിക കോട്ടിംഗ് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്.അതായത് ടെറസിന്റെ തറയില്‍ ഒരു താപ നിരോചിത കവചം.ഇത് നല്‍കിയാല്‍ എത്ര ചുട്ടു പൊള്ളുന്ന വെയിലിലും തറ ചൂട് പിടിക്കില്ല.നിങ്ങള്‍ക്ക് ചെരുപ്പ് ഇടാതെ തറയില്‍ സ്പര്‍ശിക്കാം.തുണി വിരിക്കാം.
ഇതിനു വേണ്ട വസ്തുക്കള്‍.

വെയിറ്റ് സിമന്റ്.അഞ്ചു കിലോ പാക്കറ്റ് തന്നെ വാങ്ങുക.പിന്നെ വേണ്ടത് ഫെവിക്കോള്‍.ഒരു കിലോയുടെ ബോട്ടില്‍ വാങ്ങുക.അഞ്ചു കിലോയുടെ മിക്സിനു ഒരു കിലോയുടെ മുക്കാല്‍ ഭാഗം വേണ്ടി വരും.അങ്ങനെ ഒരു അഞ്ചു ആറു ബോട്ടില്‍
ചെയ്യേണ്ട വിധം.

ടെറസ് തൂത് വൃത്തിയാക്കുക.
രാവിലെ 9 മണിക്ക് മുന്പ് വൈകീട്ട് നാല് മണിക്ക് ശേഷം ചെയ്യുക.
ഒരു വലിയ ബക്കറ്റില്‍ എട്ടു ലിറ്റര്‍ വെള്ളം എടുക്കുക.അതിലേക്ക് വൈറ്റ് സിമന്റ് ഇടുക.നന്നായി മിക്സ് ചെയ്യുക.ഇനി അതിലേക് ഫെവികോള് ഒഴിച്ച് നനായി ഇളക്കുക.പത്തു മിനുട്ട് ശേഷം ഒന്ന് കൂടി ഇളക്കി ഒരു പെയിന്റ് ബ്രെഷ് ഉപയോഗിച്ച് പെയിന്റിംഗ് തുടരാം.റോളര്‍ ഉപയോഗിക്കരുത്.ഒരു ദിവസ ഇടവേള കഴിഞ്ഞു സെക്കന്റ് കോട്ടിംഗ് ചെയ്യാം.അതും പൂര്‍ത്തി ആയ ശേഷം മൂന്നു നാല് ദിവസം നാല് നേരം നനക്കുക.രണ്ടോ മൂന്നോ വര്ഷം ഇതിന്റെ ഫലം ലഭിക്കും

Leave a Reply

Your email address will not be published.