March 29, 2023

ഉരുളകിഴങ്ങ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌ ,ഈ ഉരുളകിഴങ്ങ് കഴിക്കരുത് -കാരണം

ഉരുളകിഴങ്ങ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌ ,ഈ ഉരുളകിഴങ്ങ് കഴിക്കരുത് -കാരണം.
മണ്ണിനടിയിൽ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ് (ഇംഗ്ലീഷ്: Potato). ഉരുളൻ കിഴങ്ങ് എന്നും പറയാറുണ്ട്. അന്നജമാണ്‌ ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്‌. ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം പരിഗണിച്ച് ഐക്യരാഷ്ട്രസംഘടനയും ഭക്ഷ്യ-കാർഷികസംഘടനയും ചേർന്ന് 2008-നെ രാജ്യാന്തര ഉരുളക്കിഴങ്ങു വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു.

ഇത് വിഷമല്ലെങ്കിലും സൂര്യപ്രകാശത്തില്‍ ഈ സൊളാനൈന്‍ എന്ന ഗ്ലൈക്കോആല്‍ക്കലൈഡ് ആയി മാറുന്നു. ഇത് കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന് കേടാണ്. ഇത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. സൊളാനൈന്റെ ചെറിയ അംശം പോലും ശരീരത്തില്‍ നിന്നും പുറംതള്ളിപ്പോകുവാന്‍ ഏകദേശം 24 മണിക്കൂറെടുക്കും. അപ്പോള്‍ ഇത് സ്ഥിരമായി കഴിക്കുന്നത് വിഷാംശം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.മുളക്കാത്ത ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ സൊളനൈന്‍ അടങ്ങിയിട്ടുണ്ടെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്.

അതുകൊണ്ട് ഉരുളക്കിഴങ്ങ് തൊലി പൂര്‍ണ്ണമായും കളഞ്ഞ് ഉപയോഗിക്കണം.ധാന്യങ്ങള്‍ പലതും മുളപ്പിച്ച് കഴിക്കുന്നതുപോലെ ആരോഗ്യത്തിന് ഒട്ടും തന്നെ ഗുണകരമല്ല മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നതെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ബോധവത്കരണവും പരിശോധനയുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിട്ടുള്ളത്.

മുളച്ച ഉരുളക്കിഴങ്ങിലെ കൂടിയ ഗ്ലൈക്കോല്‍ക്കലോയ്ഡുകളുടെ സാന്നിധ്യമാണ് പ്രശനം ഉണ്ടാക്കുന്നത്. ഇത് മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ചില ഉരുളക്കിഴങ്ങുകളില്‍ പച്ച നിറം കാണാറില്ലേ, ഉയര്‍ന്ന അളവില്‍ ഗ്ലൈക്കോല്‍ക്കലോയ്ഡ് ഉള്ളതിന്റെ ലക്ഷണം ആണിത്. ഇതുണ്ടാകാന്‍ മുള പൊട്ടണം എന്നും ഇല്ല.. പഴക്കം ആയാലും മതി. കൂടുതല്‍ അപകടം ഇല്ലാതിരിക്കാന്‍ പച്ച നിറമുള്ള ഭാഗം ചെത്തി കളഞ്ഞതിനു ശേഷം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഉരുളക്കിഴങ്ങ് മുളയ്ക്കുന്നതു മൂലം അതിലുണ്ടാകുന്ന രാസപരിവര്‍ത്തനം മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന മൂലകങ്ങളുടെ ഉത്പാദനത്തിന് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. കഴിഞ്ഞദിവസം അലിഗഢ് കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിന്നുമാണ് മുളച്ച ഉരുളക്കിഴങ്ങാണ് ഇവിടെ വില്ലനായതെന്ന സൂചനകള്‍ ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്നത്. ബീഫടക്കം മറ്റു ഭക്ഷണങ്ങളൊന്നും കഴിച്ചവര്‍ക്ക് ഇവിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുമില്ല.

Leave a Reply

Your email address will not be published.