കൊതുകിനെ തുരത്താന്‍ ഇതിലും നല്ല വഴിയില്ല, കൊതുക് വീട്ടില്‍ എന്നല്ല പറമ്പില്‍ പോലും വരാതിരിക്കാന്‍.നമ്മുടെ നാട്ടിൽ രോഗാണുവാഹകരായ നാലിനം കൊതുകുകൾ ഉണ്ട്: ക്യൂലക്സ്, എയ്ഡിസ്, അനോഫിലസ്, മാൻസോണി എന്നിവ. ക്യൂലക്സ് ആണ് ഏറ്റവും കൂടുതൽ. ഇവ അഴുക്കുവെള്ളത്തിലാണ് പെരുകുന്നത്. മലിനജലം കെട്ടിനിൽക്കുന്ന ഇടങ്ങളിലെല്ലാം അവയ്ക്കു പെരുകാനുള്ള വേദിയൊരുക്കുന്നു. രാത്രികാലങ്ങളിൽ വീട്ടിൽ കടന്നാണ് ഇവ മനുഷ്യരെ കടിക്കുന്നത്.ഈഡിസ് എന്ന ഇനം കറുത്ത ശരീരത്തിൽ വലിയ വരകളുള്ള ഒരുതരം കൊതുകാണ്.
കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്ന ഈ കൊതുകുകൾ പകൽസമയം പറന്നു നടന്ന് വീടിനു പുറത്തുവച്ചു മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ്. മഴ വെള്ളം കെട്ടിനിൽക്കുന്ന ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, ഫ്ളവർവേസുകൾ തുടങ്ങി പൂച്ചട്ടികളിൽ വരെ അവ പെരുകുന്നു.വീട്ടില്‍ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകളിലൂടെ കൊതികിനെ തുരത്താവുന്നതാണ്:
കൊതുക് നശീകരണത്തിന് ആദ്യം ചെയ്യേണ്ടത്. വീട്ടില്‍ നിന്ന് കൊതുക് വളരാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ്. ഇതിനായി പ്രധാനമായും വീട്ടിലോ പരിസരങ്ങളിലൊ വെള്ളം കെട്ടി കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലെ വെള്ളം പലപ്പോഴും ആരും ശ്രദ്ധിയ്ക്കാതെ വിട്ടുപോകുന്ന ഒന്നാണ്. ഇത് സമയാസമയങ്ങളില്‍ കളയാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചപ്പ് ചവറുകള്‍ മഴക്കാലത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതും കൊതുക് വളരാന്‍ കാരണമാകും.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.