November 27, 2022

തേന്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന അതിശയിപ്പിക്കുന്ന ഈ ഗുണങ്ങളെക്കുറിച്ച് അറിയാതെ പോകരുത് .

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യൌഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്. വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്. തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്. തേന്‍ ചൂടാക്കിയാല്‍ അതിലെ തരികള്‍ ഉണങ്ങിപ്പോകുകയും ഗുണം കുറയുകയും ചെയ്യും.

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍ . അര ഒണ്‍ സ് നെല്ലിക്കാനീരില്‍, അര ഔണ്‍സ് തേന്‍ ഒഴിച്ച് ഒരുനുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അതിരാവിലെ സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ടോണിക്കിന്റെ ഫലം ചെയ്യും. തേനില്‍ പശുവിന്‍പാലും മഞ്ഞള്‍ പൊടിയും ചേര്‍ത്തു കുറുക്കി കഴിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. കൂടാതെ അമൃത് (വള്ളിയായി പടരുന്ന ആയുര്‍ വേദ ഔഷധം- കാഞ്ഞിരക്കുരുപോലെ കയ്ക്കുന്നത്) ചതച്ചു നീരെടുത്ത്, നല്ലതുപോലെ തേനും ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്.

തേന്‍ രക്തത്തെ ശുദ്ധീകരിക്കുകയും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും. ആസ്തമാ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഒരു കപ്പു ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേനൊഴിച്ചു സേവിച്ചാല്‍ ആശ്വാസം കിട്ടും. തേനും പാലും കൂടി ചേര്‍ത്ത് കഴിക്കുന്നത് ടോണിക്കിന്റെ ഫലം ചെയ്യും. ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കാന്‍ തേനിന് അപാര കഴിവുണ്ട്.

‍ഗര്‍ഭകാലത്ത് സ്ത്രീകള്‍ രാവിലെയും വൈകീട്ടും ഒന്നോ രണ്ടോ സ്പൂണ്‍ തേന്‍ ഉപയോഗിച്ചാല്‍, സന്താനങ്ങള്‍ ബുദ്ധിയുള്ളവരും കായികശക്തിയുള്ളവരും സൌന്ദര്യമുള്ളവരുമായിത്തീരും. മുതിര്‍ന്ന കുട്ടികളിലെ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന സ്വഭാവവൈകല്യം മാറുന്നതിന് ഉറങ്ങുന്നതിനുമുമ്പ് ഒരു സ്പൂണ്‍ തേന്‍ പതിവായി കൊടുത്താല്‍ മാറിക്കൊള്ളും.

തേനിലടങ്ങിയിരിക്കുന്ന കാത്സ്യം വാതത്തിനും കൈകാലുകള്‍ കോച്ചുന്നതിനും വിറയലിനും വിക്കിനുമെല്ലാം നല്ലതാണ്. ഒരു സ്പൂണ്‍ തേനിനൊപ്പം രണ്ടു ബദാംപരിപ്പ്, ഒരു നെല്ലിക്കയുടെ അളവ് ശര്‍ക്കര എന്നിവ ദിവസവും കഴിച്ചാല്‍ ധാതുപുഷ്ടിയേറും. മാതളച്ചാറില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യവും ജലദോഷവും മാറും.

സൌന്ദര്യവര്‍ധകവസ്തുക്കളില്തേനിനു സുപ്രധാനമായ പങ്കുണ്ട്. നിത്യവും രണ്ടുനേരം ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ തുളസിനീരും ചേര്‍ത്ത് കഴിക്കുന്നത് കൊണ്ട് കവിളുകളുടെ അരുണാഭ വര്‍ധിക്കുന്നു. തേനും മഞ്ഞളും പനംചക്കരയും ചേര്‍ത്തു കഴിക്കുന്നത് ശബ്ദശുദ്ധിക്ക് സഹായകമാണ്.

Leave a Reply

Your email address will not be published.