രാവിലെ നാമോരോരുത്തരും നല്ല ദിവസമാകണം എന്ന ചിന്തയോടെയും നിശബ്ദ പ്രാര്‍ത്ഥനയോടും ഉണര്‍ന്നെഴുന്നേല്‍ക്കുന്നവരാകും. ഉണര്‍ന്നാല്‍ തന്നെ നല്ലതു വരാന്‍ പലര്‍ക്കും പല വഴികളാണ്. ചിലര്‍ കണ്ണടച്ചു പ്രാര്‍ത്ഥിയ്ക്കും, മറ്റു ചിലര്‍ കൈത്തലം തുറന്ന് ഇതിലേയ്ക്കു നോക്കും. കാരണം കൈത്തലത്തില്‍ ലക്ഷ്മീദേവി വസിയ്ക്കുന്നുവെന്നാണ് പൊതുവേയുളള വിശ്വാസം.
രാവിലെ കണി കാണുന്നതിലും ശകുനത്തിലും വിശ്യസിക്കുന്നവര്‍ ഉണ്ട്.ആദ്യം കാണുന്നത് നല്ലത് ആണെങ്കില്‍ ആ ദിവസം നന്നായിരിക്കും എന്നും മോശമാണ് കണ്ടത് എങ്കില്‍ മോശം വരും എന്നെല്ലാം വിശ്യാസം ഉള്ളവര്‍.ചില പ്രതേക വസ്തുക്കള്‍ രാവിലെ ഉണര്‍ന്നു എഴുന്നെട്ടു കാണുന്നത് ദോഷം വരുത്തും എന്ന് പറയും.അതായത് ഇവ കണി ആയി കാണാന്‍ പാടില്ല എന്ന അര്‍ഥം.
ഇത്തരം ചില വസ്തുക്കളെ കുറിച്ച് നമുക്ക് മനസിലാക്കാം.