വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന മായം കണ്ടു പിടിക്കുന്നതെങ്ങനെ – നമ്മുടെ ഭക്ഷണ രീതികളിൽ വളരെ ഏറെ സ്ഥാനം വഹിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ . കറിയിലും ഉപ്പേരിയിലും കൂടാതെ വരാക്കുവാനും നമ്മൾ വെളിച്ചെണ്ണ ഉപയോഗിക്കുന്നത്.എന്നാൽ നാം ഉപയോഗിക്കുന്ന വെളിച്ചെണ്ണ ശുദ്ധമായതു ആണോ എന്നത് എങ്ങനെ തിരിച്ചറിയും?അത് എളുപ്പത്തിൽ തന്നെ കണ്ടു പിടിക്കാനുള്ള മാർഗം നിർദ്ദേശിച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് ഓഫ് ഇന്ത്യ // പണ്ട് കാലങ്ങളിൽ പറമ്പിലെ വലിച്ചു ഉണക്കി കൊപ്രയാട്ടി ആയിരുന്നു വെളിച്ചെണ്ണ ഉണ്ടാക്കിയത് .അത് കൊണ്ട് തന്നെ അന്ന് വെളിച്ചെണ്ണയിൽ മായം ഉണ്ടെന്നു ഭയക്കേണ്ടതില്ലായിരുന്നു എന്നാൽ കാലം പുരോഗമിച്ചപ്പോൾ ഇത്തരം പണികളിൽ ഏർപ്പെടാൻ ആർക്കും തന്നെ ഒഴിവില്ലാതായി .
അങ്ങനെ പാക്കറ്റ് ഉത്പന്നങ്ങളുടെ ഉപഭോക്താക്കൾ ആയി നാം മാറി . മനുഷ്യർക്ക് പ്രേമം എന്നും പണത്തിനോടാണ് .അതിനായി എന്ത് ക്രൂര പ്രവർത്തികളിലും ഏർപ്പെടും എന്നത് നാം ഇന്ന് നിത്യേനെ സംഭവിക്കുന്ന വാർത്തകളിൽ നിന്നും തന്നെ മനസിലാക്കാം .കൊള്ള ലാഭത്തിനു വേണ്ടി മനുഷ്യന്റെ ആരോഗ്യം പോലും ഓർക്കാതെ ഇത്തരം ഉത്പന്നങ്ങളിൽ എല്ലാം തന്നെ മായം ചേർക്കുന്നു .മിനറൽ ഓയിൽ ആരോഗ്യത്തിനു യോഗ്യമല്ലാത്ത ഒന്നാണ്.അത്തരത്തിലുള്ള വില കുറഞ്ഞ മിനറൽ ഓയിലുകൾ ആണ് വെളിച്ചെണ്ണയിൽ മായമായി ഉപയോഗിക്കുന്നത് .2016 മെയ് മാസത്തിൽ പല കമ്പനികളുടെ വെളിച്ചെണ്ണ കമ്മീഷൻ ഓഫ് ഫുഡ് സേഫ്റ്റി നിരോധിച്ചിരുന്നു .
” വെളിച്ചെണ്ണയേക്കാൾ വിലക്കുറവായ മിനറൽ ഓയിലുകൾ ഉപയോഗിച്ചാണ് ഇത്തരക്കാർ ലാഭം ഉണ്ടാക്കുന്നത് .കടുകെണ്ണയിലും ആർഗമോൻ എണ്ണ ചേർത്ത് മായം ചേർത്തുന്നു .ഇത് കൊണ്ടാണ് ഇത്തരം എണ്ണ ഉപയോഗിക്കുന്നവർ ഉടൻ തന്നെ രോഗിയാവുന്നതു .2016 എഫ് എസ് എസ് എ ഐ 15 സംസ്ഥാനങ്ങളിൽ നിന്നും 1015 സാമ്പിളുകൾ ശേഖരിക്കുകയും അതിൽ 85 % വെളിച്ചെണ്ണയും മായം ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു .എണ്ണയിൽ മായം കലർന്നത് പരിശോധിക്കാൻ ആയി ഒരു ഗ്ലാസ് എണ്ണയെടുത്തു ഫ്രിഡ്ജിൽ അര മണിക്കൂർ വെക്കുക.ശേഷം എടുത്തു നോക്കുമ്പോൾ എല്ലാ ഭാഗവും ഒരേ പോലെ തണുത്തിട്ടുണ്ടെങ്കിൽ അതിൽ മായം ഇല്ല.അഥവാ ഒരു ദ്രാവകം പോലെ മുകളിൽ ഉണ്ടെങ്കിൽ തീർച്ചയായും അതിൽ മായമുണ്ട് .
ഭക്ഷണത്തിലെ മായം കണ്ടെത്താന്‍ ചില എളുപ്പവഴികള്‍(ഭാഗം-1) – നമ്മള്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും മായം ചേര്‍ക്കപ്പെടുന്നു.അവ എളുപ്പത്തില്‍ വീട്ടില്‍തന്നെ കണ്ടുപിടിക്കുവാന്‍ FSSAI (food saftey and standards of India) ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ചെറിയ ചില എളുപ്പവഴികളിലൂടെ മായം തിരിച്ചറിയാമെന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്. ഇത്തരം ചില എളുപ്പവഴികള്‍ തുടര്‍ച്ചയായി പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. ആദ്യമായി നമുക്ക് വെളിച്ചെണ്ണ എടുക്കാം.
തേങ്ങാ ഉണക്കി കൊപ്രയാട്ടി വെളിച്ചെണ്ണയുണ്ടാക്കിയിരുന്ന കാലത്തു നമുക്കു അതിലെ മായം ഓര്‍ത്തു ഭയപ്പെടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് മനുഷ്യന്‍ മനുഷ്യനെ മറന്നു ആരോഗ്യത്തിനു ഹാനികരമായ പല വസ്തുക്കളും കൊള്ളലാഭത്തിനായി ഭക്ഷണങ്ങളില്‍ മായമായി ഉപയോഗിക്കുന്നു. വടക്കേ ഇന്ത്യയില്‍ നമ്മളെ അപേക്ഷിച്ചു അവര്‍ സണ്‍ഫളവര്‍ ഓയില്‍, കടുക് എണ്ണ, സീസമേ ഓയില്‍ കൂടുതലായി ഉപയോഗിക്കുന്നു. മിനറല്‍ ഓയില്‍ പോലെ ഉള്ളവ ഭക്ഷണയോഗ്യമല്ല.