ചെവി വൃത്തിയാക്കുവാൻ ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ചെവി തോണ്ടിയുടെ പുതിയ രൂപമായിട്ടാണ് ഇന്ന് ഇയർ ബഡ്സിനെ എല്ലാവരും കാണുന്നത്. എന്നാൽ സിഗരറ്റ് പാക്കറ്റിനു പുറത്തുെഴുതിയിരിക്കുന്നതു പോലെ ഒരു നിയമ പ്രകാരമുള്ള മുന്നറിയിപ്പ് ഓരോ ഇയർ ബഡ് പാക്കറ്റിലും എഴുതിയിട്ടുണ്ട്. ഈ ഉൽപ്പന്നം ചെവിയിൽ ഇടാൻ പാടില്ല എന്നത് തന്നെയാണ് അറിയിപ്പിന്റെ കാതൽ.
എന്നാൽ ലോകമെങ്ങും ആളുകള്‍ ഈ മുന്നറിയിപ്പ് അവഗണിച്ചു ചെവിയിലെ അഴുക്ക് അല്ലെങ്കില്‍ മെഴുകു നീക്കം ചെയ്യാന്‍ ഇയർ ബഡുകളെ ആശ്രയിക്കുന്നു. ചിലരോ കൺപീള നീക്കം ചെയ്യാനും മൂക്ക് വൃത്തിയാക്കാനും എല്ലാം ഈ കോട്ടൻ ബഡ് ഉപയോഗിക്കും.
എന്നാൽ ചെവി പോലെ തന്നെ ശരീരത്തിന്റെ ഒരു ഭാഗത്തും ഇത് കടത്തി വിടാൻ പാടില്ല എന്നാണ് ഇക്കാലമത്രയും ഇതിന്റെ ഉദ്പാതകര്‍ പറഞ്ഞു തരുന്നതും.
നിരവധി ആളുകളുടെ കേൾവി പൂർണ്ണമായും അല്ലെങ്കില്‍ ഭാഗികമായും നഷ്ടപ്പെടാന്‍ കാരണമായ വസ്തു കാട്ടു തീ പോലെയാണ് ലോകം എങ്ങും എത്തപ്പെട്ടത്. പക്ഷേ എന്തിനു വേണ്ടി ഉപയോഗിക്കരുതെന്ന് നിർമ്മാതാക്കൾ പറഞ്ഞുവോ, അതിനു വേണ്ടി മാത്രമാണ് ഇന്ന് കോട്ടൻ ബഡ് ഉപയോഗിക്കുന്നതും ഉപയോഗിച്ച് കൊണ്ടിരിക്കുന്നതും എന്നതാണ് സത്യം.
ഇവ ശരീരത്തിന് വളരെ ഹാനികരം ആയി മാറുന്നു എന്ന് കണ്ടതിനെ തുടർന്ന് 1970 ല്‍ ആദ്യമായി ചെവിയിൽ ഇടുന്നത് ഗുരുതരമായ ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും എന്ന മുന്നറിയിപ്പ് നിലവിൽ വന്നിരുന്നു.
ചെവിയിൽ ഇയർ ബഡ് ഇടുന്നത് ചെവി കടിക്കുമ്പോൾ മാത്രമല്ല. മിക്കവർക്കും ഇതൊരു ഹോബിയായി മാറിക്കഴിഞ്ഞു. നിർദോഷമായ പ്രക്രിയ എന്നതിനാലും, ഇയർ ബഡ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന അനുഭൂതിയും ചേരുന്നതിലൂടെ ഇതിനു തടയിടാൻ കഴിയാതെയായി.
എന്നാൽ എത്രയും കൂടുതൽ ഇയർ ബഡ് ഉപയോഗിക്കുന്നുവോ അത്രയും കൂടുതൽ ചെവിക്കകത്തു ഇയർ ബഡ് ഉപയോഗിക്കുവാൻ കാരണമായ നാഡി പ്രവർത്തനമോ അത് വഴി ഉള്ള ചൊറിച്ചിലോ സംഭവിക്കുന്നു എന്നതും ഇത് സംബന്ധിച്ച പഠനം തെളിയിക്കുന്നുണ്ട്.
model of a human inner ear
ചെവിക്കകത്ത് രൂപം കൊള്ളുന്ന മെഴുക് പുറം തള്ളേണ്ട വസ്തു ആണെന്നും അത് അഴുക്കു ആണെന്നും ഉള്ള തെറ്റായ ധാരണ എങ്ങനെയോ ലോകം മുഴുവൻ പരക്കുകയും ചെയ്തു. സത്യത്തിൽ ചെവിയെ അണുബാധയിൽ നിന്നും സംരക്ഷിക്കുന്ന ഒരു കവചം കൂടിയാണ് ഇയർ വാക്‌സ്. കണ്ണിൽ കണ്ണീരു രൂപപ്പെടുന്നത് പോലെയാണ് ചെവിയിൽ വാക്‌സ് രൂപം കൊള്ളുന്നത് എന്ന് മനസ്സിലാക്കൂ. കണ്ണീർ കൃഷ്ണമണിയെ സഹായിക്കുന്ന പോലെ ഒരു പ്രവർത്തനമാണ് ഇയർ വാക്‌സിന്റേത്.
ചെവിയുടെ ഉൾ വശമായ ചെവിക്കനാൽ വളരെ ലോലമായ ചർമ്മം മൂലം നിർമ്മിതം ആയതിനാൽ ഇവയെ സംരക്ഷിക്കുന്ന ജോലിയാണ് ഇയർ വാക്‌സിനുള്ളത്. എന്നാൽ ഇയർ ബഡ് ഇടുന്നത് മൂലം ചെവിക്കാനലിനും ദോഷം സംഭവിക്കുന്നുണ്ട്. ചെവിക്കകത്ത് എന്താണോ ആവശ്യമായുള്ളത് അതിനെ പുറത്തെടുത്തു കളയുകയാണ് ഇയർ ബഡുകൾ ചെയ്യുന്നത് എന്നുള്ളതാണ് സത്യം .
ശരീരത്തിന്റെ ഓരോ അവയവങ്ങളിലും ഇത്തരം സംരക്ഷണ കവചങ്ങൾ ഉണ്ടെന്നും ആന്തരിക അവയവങ്ങളിലെ സംരക്ഷണ കവചങ്ങളും മനുഷ്യർ നീക്കം ചെയ്യാൻ ശ്രമം നടത്തിയിരുന്നെങ്കിലോ മരണം എന്നേ സംഭവിച്ചേനെ
.
മാത്രമല്ല മിക്കപ്പോഴും വാക്‌സിനെ പുറത്തേക്കു എടുക്കുന്നതിനു പകരം അകത്തേക്ക് തള്ളി ഇയർ ഡ്രമ്മിനു കേടുവരുത്തുകയാണ് ഇയർ ബഡ് ചെയ്യുന്നത്. ഇങ്ങനെ വാക്‌സ് അകത്തേക്ക് തള്ളപ്പെടുന്നത് ഭാവിയിൽ ബധിരതയിലേക്കു നയിക്കുകയും ചെയ്യും. ചെവിക്കു മധ്യത്തിൽ ഉള്ള ലോലമായ അസ്ഥികളെ കൂടി അപകടപ്പെടുത്താൻ ഇയർ ബഡുകൾ കാരണമാകും എന്നും പഠനം പറയുന്നു.
ഇയർ ബഡുകളുടെ ശരിയ്ക്കും ഉള്ള ഉപയോഗങ്ങള്‍
1. യാത്ര പോകുമ്പോൾ അൽപ്പം പെർഫ്യുമിൽ മുക്കിയ ഇയർ ബഡ് കൂടെ കരുതിയാല്‍ സുഗന്ധം എപ്പോഴും കൂടെ ഉണ്ടാകും.
2. കൈപൊള്ളാതെ മെഴുകു തിരി, ഗ്യാസ് സ്റ്റൗവ് എന്നിവ കത്തിക്കാൻ ഉള്ള ഏറ്റവും നല്ല ഉപാധിയാണ് ബഡ്സ്
3. ഹെയർ ഡ്രയറിൽ ചുറ്റിപ്പിണഞ്ഞ മുടി ഇളക്കി എടുക്കാനും ഇയർ ബഡ് സഹായകമാണ്.
4. തുരുമ്പ് പിടിച്ച താക്കോൽ പഴുത്, കെട്ടുപിണഞ്ഞ സിബ് എന്നിവയിൽ അൽപ്പം എണ്ണ മുക്കിയ ഇയർ ബഡ് ഇടുകയാണെങ്കില്‍ അത് ശരിയായിക്കോളും
5. കമ്പ്യൂട്ടർ കീ ബോർഡ് വൃത്തിയാക്കുവാൻ ഇയര്‍ ബഡിനേക്കാള്‍ സഹായകമായ മറ്റൊന്നില്ല.
6. അൽപ്പം വാസലിൻ മുക്കിയ ഇയർ ബഡ് നല്ല തീപ്പന്തം പോലെയുള്ള ജ്വലന സഹായി ആണ്.
7. പട്ടിയുടെയും പൂച്ചയുടെയും ഒക്കെ പല്ല് വൃത്തിയാക്കാനും ഇയർ ബഡാണ് ഏറെ സഹായകരം.