March 29, 2023

ഈ കുഞ്ഞന്‍ മുട്ട ദിവസവും കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന അതിശയിപ്പിക്കുന്ന ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

കാടമുട്ട കഴിയ്ക്കുന്നവരാണോ നിങ്ങള്‍, വലിപ്പം കുറവാണെന്നു കരുതി അതിനെ അങ്ങനെയങ്ങ് തള്ളിക്കളയേണ്ട ആവശ്യമില്ല. സാധാരണ അഞ്ച് കോഴിമുട്ട കഴിയ്ക്കുന്നതിന്റെ ഫലമാണ് ഒരു കാടമുട്ട കഴിയ്ക്കുന്നത്. അതായത് വലിപ്പത്തിലല്ല കാര്യം ഗുണത്തിലാണ് എന്നത്.കാടമുട്ടയ്ക്കാകട്ടെ ലോകത്തിലെങ്ങുമില്ലാത്ത ഡിമാന്‍ഡാണ്. അതുകൊണ്ടു തന്നെ നല്ല വില കൊടുത്താല്‍ മാത്രമേ ഇത് കിട്ടൂ എന്നത് മറ്റൊരു കാര്യം. എന്നാല്‍ ആരോഗ്യത്തിനായി എത്ര വില കൊടുക്കാനും നമ്മള്‍ തയ്യാറാണെന്നതിനാല്‍ കാടമുട്ടയൊന്നും നമുക്ക് മുന്നില്‍ പ്രശനമേ അല്ല.

എന്തൊക്കെയാണ് ഈ കുഞ്ഞന്‍മുട്ട കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം. ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കപ്പെടാനാവാത്ത എന്ത് മാജിക്കാണ് ഇതിനുള്ളില്‍ ഒളിച്ചിരിക്കുന്നതെന്ന് നോക്കാം…

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന കാര്യത്തില്‍ കാടമുട്ട ഒരൊന്നൊന്നര മുട്ടയാണ്. ഇത് നാഡീവ്യവസ്ഥയെ കൂടുതല്‍ ആക്ടീവ് ആക്കുന്നു.

ക്യാന്‍സറിനെ തടയുന്ന കാര്യത്തില്‍ കാടമുട്ടയ്ക്കു പ്രത്യേക കഴിവാണ്. വിവിധ തരത്തിലുള്ള ക്യാന്‍സര്‍ കോശങ്ങളെ ഇത് ഇല്ലാതാക്കും.

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാടമുട്ടയെ വെല്ലാന്‍ മറ്റൊന്നിനും കഴിയില്ല. ഇതുപയോഗിച്ച് ഫേഷ്യല്‍ ചെയ്താല്‍ അതിന്റെ ഗുണം അനുഭവിച്ചറിയാം.

മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ കാടമുട്ട ഒട്ടും പുറകിലല്ല. ഇത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു.

വയറ്റിലുണ്ടാകുന്ന അള്‍സറിനെ ഇല്ലാതാക്കാന്‍ കാടമുട്ടയ്ക്കു കഴിയുന്നു. ദഹനപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ഈ കുഞ്ഞന്‍മുട്ടയ്ക്ക് കഴിയും.

ആസ്തമയെ പ്രതിരോധിയ്ക്കാന്‍ കാടമുട്ടയ്ക്കുള്ള കഴിവ് പ്രശംസനീയമാണ്. കാടമുട്ട പച്ചയ്ക്ക് കുടിയ്ക്കുന്നതും ഭക്ഷണമാക്കി കഴിയ്ക്കുന്നതും ആസ്ത്മയെ ചെറുക്കുന്നു.

ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് ടിബി. ഇതിനെ ചെറുക്കാന്‍ കാടമുട്ട ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി.

Leave a Reply

Your email address will not be published.