കൂർക്കം വലി പലരേയും അസ്വസ്ഥമാക്കുന്ന ഒരു സംഗതിയാണ്. അടുത്തു കിടക്കുന്നവരാണ് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത്. പല കാരണങ്ങളും കൂർക്കംവലിയിലേക്കു നയിക്കാം. എങ്ങനെ കൂർക്കംവലിയെ പ്രതിരോധിക്കാം. ? ചില മാർഗങ്ങൾ ഇതാ. ഒന്നുപരീക്ഷിച്ചു നോക്കൂ.. ആവി പിടിക്കുക – ശ്വസനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാലാണ് കൂര്‍ക്കം വലിക്കുന്നത്. ആവി പിടിക്കുന്നത് ഇതിനൊരു പരിഹാരമാണ്.
പുതിനയും ഉലുവയും – ഉലുവയും പുതിനയും ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കി നല്ല ഉറക്കം തരുന്നവയാണ്. കുറച്ച് പുതിനയും ഉലുവയും വെള്ളത്തില്‍ ഇട്ടു വച്ച ശേഷം ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കുടിക്കാവുന്നതാണ്.ഒലിവ് ഓയിലും തേനും – അരസ്പൂണ്‍ തേനും അരസ്പൂണ്‍ എടുത്ത് തമ്മില്‍ യോജിപ്പിച്ച് കിടക്കാന്‍ പോകുന്നതിന് മുന്‍പ് കുടിയ്ക്കുക.വിറ്റാമിന്‍ സിയുടെ അഭാവം കൂര്‍ക്കംവലിയിലേക്ക് നയിക്കും.
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് വിറ്റാമിന്‍ സി. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഓമയ്ക്ക, ബ്രോക്കോളി, കൈതച്ചക്ക എന്നിവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.വെളുത്തുള്ളി കൂര്‍ക്കം വലി തടയാൻ ഉത്തമമാണ്. വെളുത്തുള്ളി ചതച്ച് വിഴുങ്ങി വെള്ളം കുടിച്ച ശേഷം ഉറങ്ങാവുന്നതാണ്. ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളിയും ചേര്‍ക്കുക.