സ്പ്രൌട്സ് അഥവാ മുളപ്പിച്ച പയര്‍ അത് ഏതു പയര്‍ വര്‍ഗങ്ങള്‍ക്ക്കൊണ്ട് ഉണ്ടാക്കിയവ ആയാലും വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് .മുളപ്പിച്ച പയറില്‍ വൈറമിന്‍ എ, വിടമിന്‍ ബി, കോപ്പര്‍ ,ഇരുമ്പ്,സിങ്ക്,മഗ്നെസിയം ,കാത്സ്യം ഇവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു.
മുളപ്പിച്ച പയര്‍ കഴിക്കുന്നത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി രോഗങ്ങളെ തടയുന്നതിനുമുള്ള നല്ലൊരു വഴിയാണ് .നമ്മുടെ മസിലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നതിനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമായ ഒരു വഴിയാണ് മുളപ്പിച്ച പയര്‍ സ്ഥിരമായി കഴിക്കുന്നത്
.ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുവാനും ചര്‍മത്തില്‍ ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനും ചുളിവുകള്‍ ഇല്ലാതാക്കുന്നതിനുമുള്ള നല്ലൊരു വഴിയാണ് മുളപ്പിച്ച പയര്‍ അഥവാ സ്പ്രൌട്സ്.കൊളസ്ട്രോള്‍ കുറക്കുന്നതിനും ,ശരീര ഭാരം ആരോഗ്യകരമായ രീതിയില്‍ കുറക്കുന്നതിനും ഏറ്റവും നല്ലൊരു മാര്‍ഗം ആണ് മുളപ്പിച്ച പയര്‍ .
മുളപ്പിച്ച പയറില്‍ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച ശേഷം ഒരു രണ്ടുമുതല്‍ അഞ്ചു മിനിട്ട് വരെ വേവിക്കുക .അതിന്റെ പച്ച ചുവ മാറാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ചെയുന്നത് .ശേഷം നമുക്ക് ആ വെള്ളത്തോടൊപ്പം തന്നെ ഇതിന്റെ സാലഡ് ഉണ്ടാക്കാം