ആധുനിക യുഗത്തില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ചൂഷണം നേരിടുന്നത് വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. കുടുംബപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടനേകം സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ കാരണമാവുന്നുണ്ട്. ഇവയെല്ലാം അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടവയാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടെങ്കിലും എപ്രകാരമാണ് ഇത്തരം കാര്യങ്ങളില്‍ സ്വയം സുരക്ഷയൊരുക്കുക എന്ന കാര്യത്തില്‍ പലര്‍ക്കും അറിവില്ല. ഇക്കാരണങ്ങളാല്‍, സാമൂഹ്യമാധ്യമങ്ങള്‍, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളും വിദ്യാര്‍ത്ഥിനികളും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് എസ് ശ്രീജിത്ത് ഐപിഎസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ
നാം ശ്രദ്ധിക്കേണ്ടവ
മൊബൈല്‍ ഫോണ്‍ (Phone recharge) ചെയ്യാനായി കടകളില്‍ പോകുമ്പോള്‍ ഒരു കാരണവശാലും ഫോണ്‍ കടക്കാരന്റെ കയ്യില്‍ കൊടുക്കാതിരിക്കുക. സര്‍വീസിനായി കൊടുക്കേണ്ടി വന്നാല്‍ നമ്മുടെ Whats App back up (ബേക്കപ്പ്) ചെയ്ത ശേഷം Whats App uninstall (നീക്കം)ചെയ്ത ശേഷമേ കൊടുക്കാവൂ. SIM, SD (സിം കാര്‍ഡ്, മെമ്മറീ കാര്‍ഡ് ) മുതലായവയെല്ലാം സ്വന്തം കൈവശം സൂക്ഷിക്കുക,
എന്തെന്നാല്‍ ‘Whats App’ web ( https……………) എന്ന Feature (ഒരു സൂത്രവിദ്യ) ഇന്ന് വാട്ട്‌സ് ആപ്പില്‍ നിലവിലുണ്ട്. ഇത് വഴി ഏതൊരാളുടേയും ‘Whats App’ കമ്പ്യൂട്ടര്‍ (PC) വഴി കണക്ട് ചെയ്യാന്‍ വളരെ എളുപ്പമാണ്. ഒരു (QR code) ബാര്‍കോഡ് സ്‌കാന്‍ ( Scanning) ചെയ്തു അത് വഴി ഒരേ സമയം ഫോണിലും കമ്പ്യൂട്ടറിലും WhatsApp connect ചെയ്യാന്‍ കഴിയും . നമ്മള്‍ ആര്‍ക്കെല്ലാം സന്ദേശങ്ങള്‍ അയക്കുന്നുണ്ടോ അത് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നു, ഇതിലൂടേ സ്ത്രീകളും വിദ്യാര്‍ത്ഥികളും പല കെണികള്‍ക്കും ഇരകളാവാം. ഇത്തരം കെണികളില്‍ നാം അകപ്പെട്ടെന്ന് ഉറപ്പായാല്‍ പിന്നെ നാം ചെയ്യേണ്ടത്. ഏത് നമ്പറിലാണോ പ്രശ്‌നം നേരിടുന്നത് ആ നമ്പര്‍ ഉള്ള ‘Whats App’ open (ഓണ്‍ ചെയ്ത ശേഷം, Whats App web എന്ന Option എടുക്കുക .
(web whats app connect ആയ നമ്പര്‍) (Problem) പ്രശ്‌നംനേരിട്ട നമ്പര്‍ ആയതിനാല്‍ (ബാര്‍കോഡ് സ്‌ക്കാനിങ്ങിനു (QR scanning) പകരം അതില്‍ കാണുന്നത് ” sign out all computer എന്ന Option കാണാന്‍ സാധിക്കും,അതില്‍ Click ചെയ്താല്‍ ഏതെല്ലാം Computer ല്‍ ഈ നമ്പറിലുള്ള WhatsApp scan ചെയ്ത് connect ആയിട്ടുണ്ടോ അവയെല്ലാം Disconnect ആകുന്നതാണ് (web whats app connect നമ്പര്‍). പിന്നെ ഇത്തരം നീച പ്രവര്‍ത്തി ചെയ്തവരെ കണ്ടെത്തിക്കഴിഞ്ഞാല്‍ നമുക്ക് പരാതി നല്‍കാം. പ്രതേകിച്ച് ഒരു കാര്യം നാം ഓര്‍ക്കണം, മേല്‍ പറഞ്ഞവ നിര്‍ബന്ധമായും വ്യക്തമായി ഷെയര്‍ ചെയ്യുക.. പ്രത്യേകിച്ച് സ്ത്രീകള്‍, വിദ്യാര്‍ത്ഥിനികള്‍ മുതലായവര്‍ ശ്രദ്ധിക്കുക.