പപ്പടം കഴിയ്ക്കുമ്പോള്‍ സൂക്ഷിച്ചോ കേരളത്തില്‍ ഒരു ദിവസം വില്‍ക്കുന്നത് 3 ലക്ഷം വ്യാജ പപ്പടങ്ങള്‍.ഇന്നത്തെ കാലത്ത് എന്ത് വസ്തുവിലും വ്യാജന്‍ ഉണ്ടാകും .ഏതൊരെണ്ണം എടുത്തു നോക്കിയാലും അതിന്റെ വ്യാജന്‍ കാണാന്‍ കഴിയും.അത് പോലെ തന്നെ മലയാളികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഭക്ഷണ സാധനമാണ് പപ്പടം.പരമ്പരാകതമായി പപ്പട നിര്‍മ്മാണത്തില്‍ ഉഴുന്ന് മാവ്, അപ്പക്കാരം, ഉപ്പ് തുടങ്ങിയ ചേരുവകള്‍ മാത്രം ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി. കാന്‍സറിന് വരെ വഴിതെളിച്ചേക്കാവുന്ന അപകടകരമായ രാസവസ്തുക്കള്‍ ചേര്‍ത്താണ് ഇന്ന് പപ്പടങ്ങള്‍ വിപണിയിലെത്തുന്നത്.
വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിയ്ക്കുന്ന പല പപ്പട നിര്‍മാണ കേന്ദ്രങ്ങളും പപ്പടത്തില്‍ എന്‍ജിന്‍ ഓയില്‍ പോലും ചേര്‍ക്കുന്നു.ഉഴുന്ന് മാവിന് വലിയ വില കൊടുക്കേണ്ടി വരുമ്പോള്‍ വന്‍കിടക്കാര്‍ പതിയെ മൈദയിലേയ്ക്കും കടലമാവിലേയ്ക്കും മാറി. അതിന്റെ കൂടെയാണ് ഈ രാസവസ്തുക്കളും ചേര്‍ക്കുന്നത്.
അപ്പക്കാരത്തിനു പകരം അലക്കുകാരവും പാമൊയിലിനു പകരം സോഡിയം ബെന്‍സോയേറ്റ് എന്ന അപകടകരമായ രാസവസ്തുവുമാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.
ഇത്തരം വ്യാജ പപ്പടം ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാവില്ല
ഇത്തരം പപ്പടങ്ങളെ ചില മാര്‍ഗങ്ങളിലൂടെ തിരിച്ചറിയാം.
പപ്പടം വാങ്ങിയ ശേഷം ഒരു പരന്ന പാത്രത്തില്‍ ഇടുക. തുടര്‍ന്ന് പപ്പടം മൂടുന്ന വിധം വെള്ളമൊഴിക്കുക. അര മണിക്കൂറിന് ശേഷം പപ്പടം വെള്ളത്തില്‍ നിന്നും എടുക്കുമ്പോല്‍ മാവ് കുഴഞ്ഞ രൂപത്തില്‍ ആകുന്നുവെങ്കില്‍ അത് ഉഴുന്ന് പപ്പടമാണ്. പപ്പടത്തിനു അധികം രൂപ മാറ്റം വരുന്നില്ല എങ്കില്‍ അത് ഉറപ്പായും വ്യാജനാണ്. പപ്പടം കിടന്ന വെള്ളം പരിശോധിക്കുമ്പോള്‍ അപ്പക്കാരവും പാമോയിലും ചേര്‍ന്ന വഴുവഴുപ്പ് ഉണ്ടെങ്കിലും അത് വ്യാജ പപ്പടമാണെന്ന് ഉറപ്പിക്കാം