വൈറ്റമിൻ D കുറഞ്ഞാൽ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ ഈ ഡോക്റ്റര്‍ പറഞ്ഞു തരും .പ്രവാസികള്‍ക്ക് ആയിരിക്കും വൈറ്റമിന്‍ ഡി കൂടുതല്‍ ആയും കുറയുക.ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന വൈറ്റമിന്‍ അഭാവം ഏതാണ് എന്ന് ചോദിച്ചാല്‍ അത് വൈറ്റമിന്‍ ഡി ആയിരിക്കും.പണ്ട് എല്ലാം അത് ഒരു പ്രതേക വിഭാഗത്തില്‍ മാത്രം ആയിരുന്നു പക്ഷെ ഇപ്പോള്‍ അങ്ങനെ അല്ല സ്ത്രീ പുരുഷ കുട്ടികള്‍ അങ്ങനെ എല്ലാവരിലും ഇത് കണ്ടു വരുന്നു.
വിറ്റാമിന്‍ ഡി കൂടുതല്‍ ആയി ലഭിക്കുന്നത് സൂര്യ പ്രകാശത്തില്‍ നിന്നുമാണ്.സൂര്യ പ്രകാശം നമ്മുടെ ദേഹത്ത് അടിക്കുന്ന സമയം നമ്മുടെ സ്കിന്നിനു ഉള്ളിലെ കൊഴുപ്പില്‍ നിന്നാണ് ഈ വിറ്റാമിന്‍ ഡി ഉണ്ടാകുന്നത്.അത് പോലെ ഭക്ഷണം വഴിയും വിറ്റാമിന്‍ ഡി ലഭിക്കുന്നു.
വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ഉള്ള പ്രശ്നം ഈ വിറ്റാമിന്‍ ഡി ആണ് നമ്മുടെ ശരീരത്തിലെ കാല്‍സ്യത്തിന്റെ ആഗിരണത്തെ സഹായിക്കുന്നത്.അത് കൊണ്ട് വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരത്തിലെ കാത്സ്യം പതിയെ കുറയുന്നതാണ്.
അത് കൊണ്ട് തന്നെയാണ് കുട്ടികള്‍ക്ക് ഒരു വയസ് ആകുന്നത് വരെ വിറ്റാമിന്‍ ഡി ഡ്രോപ്സ് നല്‍കുന്നത്.
ഇന്നത്തെ കുഞ്ഞുങ്ങളുടെ ശീലം കാരണമാണ് കൂടുതല്‍ ആയും കുട്ടികളില്‍ വിറ്റാമിന്‍ ഡി കുറഞ്ഞു കാണുന്നത്.കാരാണം ഇന്നത്തെ കാലത്ത് വെയിലത്ത് പോയി കളിക്കുന്ന കുട്ടികള്‍ കുറവാണു.എല്ലാവരും മൊബൈല്‍ ടാബിലാണ്.
മുട്ടയ്ടെ മഞ്ഞ ചെറിയ മത്സ്യം ഇവയില്‍ എല്ലാം ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.