പ്രവാസികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ വിമാന യാത്ര ഒരു വലിയ സംഭവമല്ല. ഒരിക്കലെങ്കിലും വിമാനത്തിൽ സഞ്ചരിച്ചവരും സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരും ആണ് പൊതുവെ മലയാളികൾ. എന്നാല്‍ നിരന്തരം വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കു പോലും ഇപ്പോഴും വിമാനയാത്രയില്‍ മറഞ്ഞുകിടക്കുന്ന പല കാര്യങ്ങളും അറിയില്ലെന്നതാണ് സത്യം.
ഇടിമിന്നല്‍ വിമാനം തകരാന്‍ കാരണമാകുമോ?
1967 ലായിരുന്നു അവസാനമായി മിന്നലേറ്റ് വിമാനം തകര്‍ന്ന സംഭവം രേഖപ്പെടുത്തിയത്. അതിനുശേഷം മിന്നലേല്‍ക്കാതിരിക്കാനുള്ള സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റ് പാസായിട്ടുള്ള വിമാനങ്ങള്‍ മാത്രമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. മിന്നലിനെ പ്രതിരോധിക്കാനുള്ള സംവിധാനമുള്ളതിനാല്‍ മിന്നലേറ്റുള്ള അപകടങ്ങള്‍ കുറവാണ്.
പക്ഷികളുമായി വിമാനം കൂട്ടിയിടിക്കുമോ?
പക്ഷികള്‍ പറക്കുന്നതിനേക്കാള്‍ ഉയര്‍ന്ന ഓള്‍റ്റിട്യൂഡിലാണ് വിമാനം പറക്കുക എന്നതിനാല്‍ ഉയരത്തില്‍ വെച്ച് ഒരുകാരണവശാലും ഇതു സംഭവിക്കുകയില്ല. ടേക്ക് ഓഫ്, ലാന്റിംഗ് വേളയിലായിരിക്കും പക്ഷിയുമായി കൂട്ടിയിടിക്കാനുള്ള കൂടുതല്‍ സാധ്യത.
-വിമാനത്തില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നതിനുള്ള കാരണം?
വിമാനത്തിന്റെ ടേക്ക് ഓഫ് സമയത്ത് മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കാറുള്ളത് പതിവാണ്. വിമാനത്തിലെ നാവിഗേഷനുമായി ഫോണ്‍ സിഗ്‌നലുകള്‍ കൂടികലര്‍ന്ന് യാത്രയ്ക്ക് തടസം നേരിടുമെന്നായിരുന്നു പൊതുവിലുള്ള ധാരണ. എന്നാല്‍ നാവിഗേഷന്‍ സംവിധാനവുമായി കൂടികലരാനുള്ള ശക്തിയൊന്നും ഫോണ്‍ സിഗ്‌നലുകള്‍ക്ക് ഇല്ലെന്നുള്ളതാണ് വാസ്തവം.
വിമാനത്തില്‍ പതിമൂന്നാം നമ്പര്‍ നിരയുണ്ടാകാറില്ലെന്നത് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?
ചില ദുരന്തങ്ങളും നമ്പറുകളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പാശ്ചാത്യ ലോകം വിശ്വസിക്കുന്നത്. ഇത് വെറുമൊരു വിശ്വാസം മാത്രമല്ല ചിലപ്പോഴൊക്കെ അതില്‍ കാര്യമുണ്ടെന്നു തന്നെ തോന്നിപ്പോകും. സംഖ്യകളില്‍ മിക്കവാറും പേര്‍ പേടിക്കുന്നത് 13നെയാണ്. സംഖ്യാശാസ്ത്രപ്രകാരം 12 ആണ് ഏറ്റവും ഭാഗ്യമുള്ള നമ്പര്‍. പൂര്‍ണത നിറഞ്ഞ പന്ത്രണ്ടില്‍ ഒന്ന് കൂട്ടുന്നത് അപൂര്‍ണതയായി കണക്കാക്കുന്നു. .
വിമാനത്തില്‍ പുകവലി നിരോധിച്ചിട്ടുണ്ട്, പിന്നെ എന്തിനാണ് ആഷ് ട്രെ?
15 വര്‍ഷത്തിലധികമായി വിമാനത്തില്‍ പുകവലി നിരോധിച്ചിട്ട്. എങ്കിലും സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങളില്‍ ആഷ് ട്രെ നിര്‍ബന്ധമാക്കിയിരിക്കുന്നത്. 1973-ല്‍ ഉണ്ടായ ഒരു വിമാനദുരന്തത്തെ തുടര്‍ന്നാണ് ആഷ് ട്രെകള്‍ നിര്‍ബന്ധമാക്കിയത്. ഒരു യാത്രക്കാരന്‍ കത്തിച്ച സിഗരറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വിമാനത്തില്‍ തീപിടിത്തമുണ്ടായി. അതിനുശേഷമാണ് പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും ആഷ് ട്രെകള്‍ നിര്‍ബന്ധമാക്കാനുള്ള പ്രധാന കാരണം