ടിക് ടോക് ഇങ്ങനെയും ഉപയോഗിക്കാം.വീട്ടമ്മ ചെയ്ത ടിക് ടോകിനെ അഭിനന്ദിച്ച് ജില്ലാപോലീസ്.റോഡു അപകടങ്ങളില്‍ പൊലിയുന്ന ജീവിതങ്ങളെ കുറിച്ച് കാസര്‍ഗോഡ് മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച ടിക്ക് ടോക് മത്സരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ആയിരുന്നു ഒരു വീട്ടമ്മ നിര്‍മിച്ച ടിക്ക് ടോക് വീഡിയോ.
കാസര്‍ഗോഡ് ജില്ലയിലെ അബ്ബല തറയിലെ ഒരു കുടുംബമാണ് സ്വന്തം വീട്ടില്‍ നിന്ന് തന്നെ ചിത്രീകരിച്ച ഒരു വീഡിയോയിലൂടെ ശ്രദ്ധേയമാകുന്നത്.
ആതിര അനില്‍ കുമാര്‍ എന്ന വീട്ടമ്മയും അടുത്ത ബന്ധുക്കള്‍ ആയ മിഥുനും ധാമുവും ചേര്‍ന്നാണ് അതില്‍ അഭിനയിച്ചിരിക്കുന്നത്.കുട്ടി ഉറങ്ങിയ സമയത്ത് ആയിരുന്നു ആതിര സമൂഹത്തെ ടി ടോക് വീഡിയോ വഴി ഉദ്ബോധിപ്പിച്ചത്.ഒറ്റ ദിവസം കൊണ്ട് ചിത്രീകരിച്ച വീഡിയോക്ക് രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.ചിത്രീകരണത്തില്‍ അപാകത ഉണ്ടെങ്കിലും ഈ വീട്ടമ്മയുടെ ഉദ്ദേശ്യ ശുദ്ധിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.