March 21, 2023

കിടന്നു മണിക്കൂറുകള്‍ കഴിഞ്ഞും ഉറക്കം ലഭിക്കുന്നില്ലേ ഇങ്ങനെ ചെയുക നല്ല ഉറക്കം ലഭിക്കും

കിടന്നു മണിക്കൂറുകള്‍ കഴിഞ്ഞും ഉറക്കം ലഭിക്കുന്നില്ലേ ഇങ്ങനെ ചെയുക നല്ല ഉറക്കം ലഭിക്കും.ശരാശരി ഒരു മനുഷ്യന്‍ ദിവസം എട്ടു മണിക്കൂര്‍ എങ്കിലും ഉറങ്ങണം.ഒന്നു നന്നായി ഉറങ്ങാന്‍വേണ്ടി ചിലര്‍ ബെഡ്‌റൂമിലേക്കു പോകുംമുമ്പു ചെറുചൂടുവെള്ളത്തില്‍ കുളിക്കാറുണ്ട്. ചിലര്‍ ചൂടുപാല്‍ കുടിക്കും, മറ്റു ചിലര്‍ മുറിയില്‍ മങ്ങിയ വെളിച്ചം സെറ്റ് ചെയ്ത് ഉറക്കം പ്രതീക്ഷിച്ചു കിടക്കും. തിരിഞ്ഞും മറിഞ്ഞു കിടന്നിട്ടും ഉറക്കം വരാതെ ഒടുവില്‍ ഉറക്കഗുളികകളെ ആശ്രയിക്കുന്നു പലരും. ശാന്തമായ ഉറക്കം എല്ലാവരും ആഗ്രഹിക്കും, പക്ഷേ പലവിധ കാരണങ്ങളാല്‍ പലര്‍ക്കും അതു സാധിക്കാതെ വരുന്നു.

ആര്‍ക്കും പരീക്ഷിച്ചു നോക്കാവുന്ന ലളിതമായ ആ ടെക്‌നിക് എങ്ങനെ എന്ന് നോക്കാം

ആദ്യം നിങ്ങള്‍ പുറത്തേക്കു ശ്വാസം പൂര്‍ണമായും തള്ളുക. വായില്‍ക്കൂടി മാത്രമായി ശ്വാസം തള്ളണം. സ്വാഭാവികമായും വൂഫ്… എന്നു ശബ്ദമുണ്ടാക്കി വിടുന്നതിനും പ്രശ്‌നമില്ല. പിന്നെ, വായടച്ചുവച്ച് ശാന്തമായി മൂക്കിലൂടെ ശ്വാസം അകത്തേക്കു വലിക്കുക, മനസില്‍ നാലുവരെ എണ്ണുന്ന സമയത്തേക്ക്. തുടര്‍ന്ന്് നിങ്ങളുടെ ശ്വാസം ഏഴെണ്ണുന്നതുവരെ പിടിച്ചുവയ്ക്കുക. ഈ സമയം കഴിയുമ്പോഴേക്ക് വീണ്ടും വായിലൂടെ വൂഫ് ശബ്ദത്തോടെ പുറത്തേക്കു ശ്വാസം തള്ളുക. എട്ടു സെക്കന്‍ഡെടുത്ത് ഒരു വലിയ ശ്വാസം തള്ളല്‍. തുടര്‍ന്ന് വീണ്ടും ശ്വാസം മൂക്കിലൂടെ അകത്തേക്ക്… ഇങ്ങനെ മൂന്നോ നാലോ തവണ ആവര്‍ത്തിക്കുക

നാം വളരെ സാവധാനം മൂക്കിലൂടെ ശ്വാസം അകത്തേക്കു വലിക്കുകയും ശബ്ദത്തോടെ വായിലൂടെ ശ്വാസം പുറത്തേക്കു തള്ളുകയുമാണു ചെയ്യുന്നത്. നിങ്ങളുടെ നാവിന്റെ തുമ്പ് ഈ സമയത്ത് ഒരേ നിലയിലായിരിക്കണം… ഡോ വെയ്ല്‍ വ്യക്തമാക്കുന്നു. ശ്വാസം അകത്തേക്കു വലിക്കുന്നതിന്റെ ഇരട്ടി പുറത്തേക്കു തള്ളുകയാണ്. സമയദൈര്‍ഘ്യം പ്രശ്‌നമല്ല, 4-7-8 റേഷ്യോയാണു പ്രധാനം. ഭാരതീയ യോഗായിലെ പ്രാണായാമയില്‍ അധിഷ്ഠിതമായി രൂപപ്പെടുത്തിയതാണ് ഈ ശ്വസനവ്യായാമം. ഇതു സുഖകരമായ ഉറക്കത്തിലേക്കു നയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതിലൂടെ കൂടുതല്‍ ഓക്‌സിജന്‍ നമ്മുടെ ശ്വാസകോശത്തില്‍ നിറയുന്നതാണു കാരണം

Leave a Reply

Your email address will not be published.