ട്രെയിനിന്‍റെ അവസാന ബോഗിയിലെ X എന്ന അക്ഷരത്തിനു പിന്നിലെ രഹസ്യം അറിയാമോ .ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ അപൂര്‍വ്വം ആയിരിക്കും.രാജ്യത്തെ ഏറ്റവും ചിലവ് കുറഞ്ഞ യാത്ര മാര്‍ഗമാണ് ട്രെയിന്‍.മിക്ക ആളുകളും ട്രയിന്‍ യാത്ര തിരഞ്ഞെടുക്കുന്നത് ഒരു വര്ഷം ഏകദേശം അയ്യായിരം കോടി യാത്രക്കാരും 550 ദശ ലക്ഷം ടണ് ചരക്കും ഇന്ത്യന്‍ റെയില്‍ പാതകളിലൂടെ നീങ്ങുന്നു എന്നാണ് കണക്ക്.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മളില്‍ പലര്‍ക്കും പല സംശയം ഉണ്ടാകും.അതിലെ ഒന്ന്നു ട്രെയിന്‍ പോയി കഴിയുമ്പോള്‍ അവസാന ബോഗിയില്‍ കാണുന്ന x എന്ന അടയാളം.
ഇത് എന്തിനാണ് എന്ന് ചിന്തിക്കാത്തവര്‍ ചുരുക്കം ആയിരിക്കും.അത് പോലെ തന്നെ ഈ x നു താഴെ lv എന്ന് തൂക്കി ഇട്ട ഒരു ഇംഗ്ലീഷ് ബോര്‍ഡും കാണാന്‍ കഴിയും.അത് പോലെ ഒരു ചുവന്ന ലൈറ്റും കാണാം.
ഇതെല്ലം എന്തിനു ആയിരിക്കും എന്ന് ചിലര്‍ എങ്കിലും സംശയിക്കും.എന്നാല്‍ സംഭവം ഇത്രയേ ഉള്ളു ട്രെയിനിന്റെ അവസാന ബോഗിയാണ് കടന്നു പോകുന്നത് എന്ന് സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണു അവസാന ബോഗിയില്‍ x എന്ന് എഴുതിയിരിക്കുന്നത്.യാത്ര മദ്ധ്യേ ട്രെയിനില്‍ നിന്നും ബോഗി വേര്‍പ്പെട്ടിട്ടില്ല എന്ന് x എന്ന ചിന്നം വ്യക്തമാകുന്നു.അവസാന ബോഗിയില്‍ x ചിന്നം ഇല്ലെങ്കില്‍ അപകടം നടന്നു എന്നാണ് അര്‍ഥം