പലര്‍ക്കും ഉള്ള പ്രശ്നമാണ് കറിവേപ്പ് എത്ര ഇട്ടിട്ടും അത് വളരാതെ പോകുന്നത്.മുരുടിച്ചു പോകുന്നു തഴച്ചു വരുന്നില്ല എന്ന് ഇങ്ങനെ പ്രശ്നം പലര്‍ക്കും ഉണ്ടാകുന്നു.വീട് ആയാല്‍ ഒരു കറിവേപ്പ് എങ്കിലും വേണം എന്നാണ് പഴമൊഴി.ഏറ്റവും കൂടുതല്‍ ആയി വിഷം അടിച്ചു ലഭിക്കുന്ന ഒന്നാണ് കറിവേപ്പ്.
കറിവേപ്പിന്റെ തൈ രണ്ടു രീതിയില്‍ ഉണ്ടാക്കാം.ഒന്നാമത് ആയി അതിന്റെ കുരുവില്‍ നിന്നും തൈ ഉണ്ടാക്കാം.അടുത്തത് വേര് പൊട്ടി കിളര്‍ഥത്തില്‍ നിന്നും ഉണ്ടാക്കാം.കുരുവില്‍ നിന്ന് ഉണ്ടാക്കിയ തൈ ആയിരിക്കും കൂടുതല്‍ സ്ട്രോങ്ങ്.മറ്റേതു പെട്ടെന്ന് വളരില്ല.കറിവേപ്പിന് വെള്ളം അത് പോലെ സൂര്യ പ്രകാശം അത്യാവശ്യമാണ്.തറയില്‍ ആണെങ്കില്‍ മുപ്പത് മുതല്‍ 45 സെന്റി മീറ്റര്‍നീളവും വീതിയും ആഴവും ഉള്ള കുഴി ഉണ്ടാക്കി മണ്ണും ചാണക പൊടിയും അത് പോലെ എല്ല് പൊടി ഉണ്ടെങ്കില്‍ അതും ചേര്‍ക്കാം.
ഇത് എല്ലാം ചേര്‍ത്ത് ഇളക്കി വേണം തൈകള്‍ നടാന്‍.കുഴിയില്‍ ആവശ്യത്തിനു നീര്‍ വാഴ്ച കിട്ടാന്‍ വേണം എങ്കില്‍ മണലും ചേര്‍ക്കാം.വൈകീട്ട് ഉള്ള സമയം തൈകള്‍ നടുന്നത് ആയിരിക്കും കൂടുതല്‍ നല്ലത്.നട്ട് കഴിഞ്ഞാല്‍ കട്ടി ഉള്ള മണ്ണ് ആണെങ്കില്‍ ഇടക്ക് ഇടക്ക് ഇളക്കി കൊടുക്കണം.ചളി പോലുള്ള മണ്ണ് ആണെങ്കില്‍ കറിവേപ്പ് പിടിക്കാന്‍ ബുദ്ധിമുട്ട് ആകും.മിതമായി ഈര്‍പ്പം ഉള്ള മണ്ണ് ആണ് കൂടുതല്‍ നല്ലത്.