March 31, 2023

വൈദ്യു​താഘാതം, അപകടത്തില്‍പ്പെട്ടവരും രക്ഷകരും അറിയാന്‍

ഏതാനും ദിവസം മുമ്ബാണ്​ നമ്മള്‍ ആ വാര്‍ത്ത വായിച്ചത്​. വീട്ടിലെ മോ​ട്ടോര്‍ കേടായ​ത്​ നന്നാക്കുകയായിരുന്ന 55കാരനായ അച്ഛന്​ ഷോക്കേറ്റപ്പോള്‍ രക്ഷിക്കാനെത്തിയ 12കാരനായ മകനും അച്ഛനൊപ്പം ​മരിച്ചുവെന്ന വാര്‍ത്ത. ഒരു വീട്ടുമുറ്റത്ത്​ നിരത്തിക്കിടത്തിയ അച്ഛ​​​​െന്‍റയും മക​​​ന്റെയും വെള്ളപുതച്ച ശരീരങ്ങളുടെ ആ ദൃശ്യം മനസ്സില്‍ നിന്ന്​ മായില്ല. അത്രമേല്‍ വേദനിപ്പിക്കുന്നുണ്ട്​ ആ അച്ഛ​​​ന്റെയും നിഷ്​കളങ്കനായ മക​​​ന്റെയും ചിത്രങ്ങള്‍…

മഴക്കാലമാണിത്​. വൈദ്യൂതി കമ്ബികള്‍ പൊട്ടിവീഴുന്നതടക്കം ഷോക്കേല്‍ക്കുന്ന, ചിലരെങ്കിലും മരിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന സമയം. അപകടത്തിനു മുമ്ബില്‍ സമനില നഷ്​ടപ്പെടുമ്ബോഴാണ്​ രക്ഷകര്‍ പോലും ചിലപ്പോള്‍ അപകടത്തിന്​ ഇരയാവുന്നത്​…
ഇത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട മുന്‍കരുതലിനെക്കുറിച്​ ഡോ. ​ജാവേദ്​ അനീസ് എഴുതിയ ഇൗ കുറിപ്പ്​ ഏറെ പ്രയോജനപ്പെടുന്നതാണ്​. അപകടത്തില്‍ പെടുന്നവര്‍ക്കും അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനകരം…

ഡോ. ജാവേദ്​ അനീസ് എഴുതുന്നു…

എനിക്ക് വളരെ അടുപ്പമുള്ള വയോധികയായ ലക്ഷ്മിയേടത്തി ഇലക്‌ട്രിക്ക് പോസ്റ്റിന്റെ സ്റ്റേ-വയറില്‍ നിന്നും ഷോക്കേറ്റ് മരിച്ചിട്ട് അധികനാള്‍ ആയിട്ടില്ല. അവരെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ ഷോക്കേറ്റ് ആശുപത്രിയിലായി. വേണ്ടപ്പെട്ടവരാരെങ്കിലും അപ്രതീക്ഷിതമായി വീണുകിടക്കുന്നതു കണ്ടാല്‍ ഓടിച്ചെന്ന് രക്ഷിക്കാന്‍ വെമ്ബാത്തവര്‍ കുറയും.
സ്നേഹമോ അനുതാപമോ മൂലമുള്ള നമ്മുടെ ഒരു Impulse അഥവാ ത്വര ആണത്. ഈ സാഹചര്യത്തെ മറികടന്നു മാത്രമേ ഷോക്കേറ്റ വ്യക്തിക്ക് ശരിയായ പരിചരണം സുരക്ഷിതമായി നല്‍കുവാന്‍ സാധിക്കുകയുള്ളൂ.

ഇങ്ങനെ ഒരു സാഹചര്യം വന്നാല്‍ എനിക്കും നിങ്ങള്‍ക്കും നമ്മുടെ കുട്ടികള്‍ക്കും ഓര്‍മയില്‍ വെക്കാനുള്ള ചില സംഗതികള്‍ കുറിക്കുന്നു.

1) സ്വയം സുരക്ഷിതയാ/നാകുക:
സ്വരക്ഷയാണ് സുരക്ഷാപ്രവര്‍ത്തനങ്ങളുടെ ഒന്നാം പാഠം. സ്വരക്ഷ നോക്കാത്ത രക്ഷാപ്രവര്‍ത്തകന്‍ ഫലത്തില്‍ അപകടത്തിന്റെ ആഘാതം കൂട്ടുകയാണ് ചെയ്യുക. വിചാരം വികാരത്തേക്കാള്‍ മുന്നിട്ടു നില്‍ക്കണം. യുക്തിയും പ്രായോഗികചിന്തയും അനുതാപത്തോട് ചേര്‍ന്നു നില്‍ക്കണം.

2) പരിസരം സുരക്ഷിതമാണോ എന്ന് ഉറപ്പാക്കുക:
വീണുകിടക്കുന്ന ആളുടെ ചുറ്റുപാടും ഒന്നു നോക്കൂ. ഇലക്‌ട്രിക്​ ഷോക്കിന് കാരണമായ പൊട്ടികിടക്കുന്ന ലൈന്‍ കമ്ബിയോ മറ്റ് കറന്‍റ്​ കമ്ബികളോ കണ്ടെത്താന്‍ സാധിക്കും.
ഈ നിരീക്ഷണത്തില്‍ മൂന്ന് കാര്യങ്ങള്‍ വിട്ടുകളയരുത്.
a) ഷോക്കേറ്റ ആള്‍ കറന്‍റ്​ ഉറവിടവുമായി തൊട്ടിരിക്കുകയാണോ
b) തറ നനഞ്ഞിരിക്കുകയാണോ…? ആണെങ്കില്‍ ആ ഏരിയയില്‍ പ്രവേശിക്കരുത്.
c) തീ ഉണ്ടോ…? വെള്ളം കൊണ്ട് കെടുത്തരുത്. Fire Extinguisher ഉണ്ടെങ്കില്‍ അത് ഉപയോഗിക്കാം.

3) സഹായം അഭ്യര്‍ത്ഥിക്കുക:
നിങ്ങള്‍ ഒറ്റക്കാണ് ആ കാഴ്ച കാണുന്നത് എങ്കില്‍ ഒന്നുറക്കെ സഹായം അഭ്യര്‍ത്ഥിക്കൂ. വരുന്നവര്‍ അപകടമേഖലയിലേക്ക് പോകരുത് എന്ന മുന്നറിയിപ്പ് കണിശമായി നല്‍കുകയും ചെയ്യൂ.
ഫയര്‍ഫോഴ്സ് ആമ്ബുലന്‍സ് പൊതുസ്ഥലത്താണെങ്കില്‍ കെ.എസ്.ഇ.ബി എന്നിവയെ ഡയല്‍ചെയ്യുക. കൃത്യമായ സ്ഥലവിവരവും അപകടവിവരവും നല്‍കുക.

4) മുകളില്‍ പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ കറണ്ട് ഓഫാക്കുകയും വേണം:
മെയ്ന്‍ സ്വിച്ച്‌ ഓഫാക്കുക അല്ലെങ്കില്‍ ഫ്യൂസ് ഊരുക. ഹൈവോള്‍ട്ടേജ് ലൈനിന്റെ അടുത്തേക്കൊന്നും ചുമ്മാ ചാടിക്കയറരുത്. ഒരു ലൈറ്റിന്റെയോ മറ്റോ സിച്ച്‌ ഓണാക്കി നോക്കി വൈദ്യുത പ്രവാഹം ഇല്ല എന്ന് ഉറപ്പാക്കണം.

5) ഷോക്കേറ്റ ആളെ കറന്‍റ്​ ​േസാഴ്സില്‍ നിന്നും മോചിപ്പിക്കുക.
കറന്റിനെ കടത്തിവിടാത്ത മരം,റബ്ബര്‍, പ്ലാസ്​റ്റിക്​ തുടങ്ങിയവ കൊണ്ടുള്ള ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഷോക്കേറ്റ ആളെ മോചിപ്പിക്കേണ്ടത്.
ഇടിമിന്നലേറ്റ ആളാണെങ്കില്‍ തൊടുന്നത് സുരക്ഷിതമാണ്.
ഇത്രയും മുന്‍കരുതല്‍ വൈദ്യുതാഘാതമേറ്റ ഒരാളെ രക്ഷിക്കാന്‍ പോകുന്ന വ്യക്തി സ്വീകരിച്ചിരുന്നുവെങ്കില്‍ മുകളില്‍ സൂചിപ്പിച്ച അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു

Leave a Reply

Your email address will not be published.