June 3, 2023

ആയുർവേദ ഗ്രന്ഥങ്ങൾ പ്രകാരം മഴക്കാലത്ത് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

മിക്കവാറുമുള്ള ആളുകള്‍ അസുഖബാധിതരാകുന്ന കാലമാണ് മഴക്കാലം. രോഗാണുക്കള്‍ പടരുന്നതാണ് ഇതിന്റെ കാരണം, പ്രത്യേകിച്ച്‌ കുട്ടികള്‍ക്കിടയില്‍, മഴക്കാലം അതിനോടൊപ്പം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടുവരുന്നതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

ആയുര്‍വേദം പറയുന്നത്, രം വാത ദോഷം അതിന്റെ ഉച്ഛസ്ഥയിയിലെത്തുന്ന സമയമാണ് മഴക്കാലം എന്നാണ് എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ ധാരാളമായി കഴിക്കാന്‍ നിങ്ങളെ തോന്നിപ്പിക്കുന്ന കാലമാണ് മഴക്കാലം. എന്നാല്‍, ദഹനവ്യവസ്ഥ നിരവധി രോഗങ്ങള്‍ക്ക് വഴങ്ങുന്നതാകയാല്‍, ഈ എണ്ണ ചേര്‍ത്ത ഭക്ഷണങ്ങള്‍ ദഹിക്കാതിരിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും .

ഇപ്പോള്‍, ഇക്കാരണങ്ങളാല്‍ മഴക്കാലത്തെ വെറുക്കുന്നവര്‍ അറിയുക, മഴക്കാലത്തേക്കാള്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ കൂടുതല്‍ വളരുന്നതും പരക്കുന്നതും വേനല്‍ക്കാലത്താണ്”. എന്നാല്‍ അതിന്റെ ദൂഷ്യവശങ്ങളില്‍ നിന്നും നാം സ്വയം സംരക്ഷിച്ചാല്‍, മഴക്കാലത്തിന് സുഖവും സന്തോഷവും കൊണ്ടുവരുവാന്‍ കഴിയുമെന്ന് അറിയുന്നത് അതിനെ സ്നേഹിക്കുകയും എന്നാല്‍ അത് ആസ്വദിക്കുവാന്‍ എതിര്‍പ്പ് കാണിക്കുകയും ചെയ്യുന്നവരെ സന്തോഷിപ്പിക്കും. അല്ലാത്ത പക്ഷം അത് അസുഖങ്ങളിലേക്കും ബുദ്ധിമുട്ടുകളിലേക്കും നയിക്കും. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ നിന്നും ഡോ. മഹേഷ് ടി.എസ് പങ്കുവയ്ക്കുന്ന ചില സുപ്രധാന വിവരങ്ങളാണ് ഇവ..

അലിഗഡിലെ ജീവന്‍ ജ്യോതി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലെ പ്രൊഫസറും ദ്രവ്യഗുണ വകുപ്പ് മേധാവി കൂടിയാണ് ഡോ. മഹേഷ്, അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പുതുമഴ പതിക്കുമ്ബോള്‍ ഉണ്ടാകുന്ന മണ്ണിന്റെ മണം രോഗശമനത്തിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഉത്തമമാണ്, അതിനാല്‍ അത് അനുഭവിച്ചറിയുവാന്‍ മടിച്ചു നില്‍ക്കാതെ ആസ്വദിക്കുക.

ആയതിനാല്‍, ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറയുന്നത് പ്രകാരം മഴക്കാലത്ത് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ അറിയുന്നതിനായി തുടര്‍ന്ന് വായിക്കുക . ഇക്കാര്യങ്ങള്‍ പാലിക്കുന്നതിലൂടെ മഴക്കാലത്ത് വര്‍ദ്ധിച്ചു വരുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും. അതോടൊപ്പം, ദഹന വ്യവസ്ഥയുടെ മന്ദീഭവിക്കല്‍ മൂലമുള്ള വിപരീത ഫലങ്ങളില്‍ നിന്നും നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നതിനും ഈ നുറുങ്ങുകള്‍ സഹായകരമാണ്.

ആയുര്‍വേദ പ്രകാരം മഴക്കാലത്ത് ചെയ്യാവുന്ന കാര്യങ്ങള്‍

മഴക്കാലത്ത്, വേഗം ദഹിക്കുന്ന ആഹാരം കഴിക്കുക. . ഉണക്കി സൂക്ഷിച്ച ചോളം, കടല, കടലപ്പൊടി, ഓട്സ് തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കുകയും, പുതുതായി വിളവെടുത്തവ ഒഴിവാക്കുകയും ചെയ്യുക. ഇഞ്ചി, നെയ് എന്നിവ ചേര്‍ത്ത് ചെറുപയര്‍ പരിപ്പ് കൊണ്ടുണ്ടാക്കിയ സൂപ്പ് കഴിക്കുവാന്‍ അത്യധികം നിര്‍ദ്ദേശിക്കപ്പെടുന്നു. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, അത് അണുക്കളെ ഇല്ലാതാക്കുന്നു എന്നത് ഉറപ്പാക്കുന്നു . തിളപ്പിച്ച വെള്ളം 24 മണിക്കൂറിനുള്ളില്‍ കുടിക്കുക. പാകം ചെയ്യുന്നതിന് മുന്‍പ് പച്ചക്കറികള്‍ നന്നായി കഴുകുക. അതോടൊപ്പം, അവ പച്ചയായി കഴിക്കാനാണെങ്കില്‍ കഴുകുമ്ബോള്‍ നന്നായി ശ്രദ്ധിക്കുക. ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത് നിങ്ങളുടെ ദഹനശേഷിക്ക് അനുസരിച്ച്‌ കഴിക്കണമെന്നാണ്- നിങ്ങള്‍ ആഹരം കഴിക്കുമ്ബോള്‍ നിങ്ങളുടെ ജതരാഗ്നിയുടെ പ്രാപ്തി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് മറ്റൊന്നുമല്ല നിങ്ങളുടെ ശരീരത്തിന്റെ ദഹനാഗ്നി അല്ലെങ്കില്‍ വിശപ്പ് തന്നെയാണ്.

ഇഞ്ചി, പെരുങ്കായം, വെളുത്തുള്ളി, ജീരകം, മല്ലി, മഞ്ഞള്‍, കുരുമുളക് തുടങ്ങിയവ മഴക്കാലത്ത്ഉ പയോഗിക്കുന്നത് നല്ലതാണ്. ഇവ ദഹനശേഷി വര്‍ധിപ്പിക്കുന്നതിന് അറിയപ്പെടുന്നവയാണ്. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പടവലങ്ങ, കൊത്തമര, പാവയ്ക്ക, കാട്ടുപടവലം, ആപ്പിള്‍ ഗാഡ് തുടങ്ങിയവ മഴക്കാലത്ത് കഴിക്കേണ്ട പച്ചക്കറികളാണ്. മഴക്കാലത്ത് ആ കാലാവസ്ഥയില്‍ വിളയുന്ന പഴങ്ങള്‍ മാത്രം കഴിക്കുക. മഴക്കാലത്ത് ഉപവസിക്കുന്നത് നല്ലതാണ്, പ്രത്യേകിച്ച്‌ യാത്ര ചെയ്യുന്ന ആളുകള്‍. ഒരാഴ്ച്ച അല്ലെങ്കില്‍ രണ്ടാഴ്ച്ച ഉപവസിക്കുന്നത് നിങ്ങള്‍ക്ക് അനവധി ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നു.

ആയുര്‍വേദ പ്രകാരം മഴക്കാലത്ത് ചെയ്യരുതാത്ത കാര്യങ്ങള്‍

ഊത്തപ്പം, ദോശ, ഇഡലി തുടങ്ങി പുളിപ്പിച്ച ശേഷം ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കുക. ; പാകം ചെയ്യാതെ പച്ചക്കറികള്‍, മുളപ്പിച്ച ധാന്യങ്ങളും കഴിക്കുന്നതും പുളിച്ചതും തണുത്തതുമായ ആഹാരവും ഒഴിവാക്കുക. പുളി, , ചമ്മന്തികള്‍, അച്ചാറുകള്‍ എന്നിവ ഒഴിവാക്കുക. ; ബജ്റ, റാഗി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. ; വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയിരിക്കുന്ന ചോറ്, തണ്ണിമത്തന്‍, കുമ്ബളം എന്നിവ ഭക്ഷിക്കരുത്. ഇവ ശരീരത്തില്‍ നീര്‍വീക്കത്തിന് കാരണമാകുന്നു.

ശരീരത്തിന്റെ ദഹനവ്യവസ്ഥയെ ആയാസപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഒഅഴിവാക്കുക. തൈര്, ഉപ്പുരസം അധികമായി അടങ്ങിയിരിക്കുന്ന ആഹാരം, സലാഡ് പോലെയുള്ള വേവിക്കാത്ത ആഹാരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മഴക്കാലത്ത് സസ്യേതര ആഹാരങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക. ; പകല്‍ സമയം ഉറങ്ങുന്നത് ഒഴിവാക്കുക. ; നിങ്ങളെ ക്ഷീണിപ്പിക്കുന്ന കഠിന ജോലികള്‍ ഒഴിവാക്കുക ; രാത്രി വൈകി ആഹാരം കഴിക്കരുത് ; വ്യായാമം നിയന്ത്രിത അളവില്‍ ചെയ്യുക, ഉദാഹരണത്തിന് ഹ്രസ്വമായ നടത്തം, ലളിതമായ യോഗ എന്നിവ.

Leave a Reply

Your email address will not be published.