പ്രമേഹവും , കൊളസ്ട്രോളും കളയാന്‍ നിലംപറ്റി വളരും ആനച്ചുവടി വല്യ മരുന്നാണ്…നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി ഈ സസ്യം ആനയടിയന്‍ ആനച്ചുണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയ നാമം എലെഫെന്റോപ്‌സ് സ്‌കാബര്‍ എന്നാണ്. ബൊറാജിനേസി സസ്യകുടുംബത്തിലുള്ള ഒനോസ്മ ക്രാറ്റിയേറ്റം എന്ന സസ്യത്തേയും ചിലര്‍ ഗോജിഹ്വാ ആയി കരുതുന്നുണ്ട്. തണലുകളില്‍ വളരുന്ന ഈ ചെടി പല അസുഖങ്ങള്‍ക്കും ഒറ്റമൂലിയാണ്. ആഫ്രിക്ക, കിഴക്കന്‍ ഏഷ്യ, ഇന്ത്യന്‍ ഉപഭൂഖണ്ഡം, തെക്കുകിഴക്കന്‍ ഏഷ്യ, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കാണുന്നു.
സമൂലം ഔഷധയോഗ്യമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാര്‍ ഉപയോഗിച്ചുവരുന്നു. ആയുര്‍വേദ പ്രകാരം കയ്പുരസവും ശീതവീര്യവുമുള്ള ആനച്ചുവടിയില്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗത്തിനെതിരായും കാന്‍സറിനെതിരായും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടിതിന്. കുടല്‍രോഗങ്ങല്‍ക്കെതിരെയും വളരെ ഫലപ്രദമാണ് ഈ സസ്യം.
പ്രമേഹവും , കൊളസ്ട്രോളും കളയാന്‍ നിലംപറ്റി വളരും ആനച്ചുവടി വല്യ മരുന്നാണ്…
കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.