November 27, 2022

ഇവ രണ്ടും ചേര്‍ന്നാല്‍ അത്ഭുത മരുന്ന് ,ഈ രോഗങ്ങള്‍ വരുന്നത് തടയാം

ഇവ രണ്ടും ചേര്‍ന്നാല്‍ അത്ഭുത മരുന്ന് ,ഈ രോഗങ്ങള്‍ വരുന്നത് തടയാം.മലയാളികളുടെ പ്രീയപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചിലതാണ് ഇഞ്ചിയും മുരിങ്ങയും .നല്ലൊരു ശതമാനം മലയാളികളുടെയും വീട്ടുമുറ്റത്തും തൊടിയിയിലും ഇത് രണ്ടും ലഭ്യമാണ് എന്നത് തന്നെയാണ് ഇതിനെ ഇത്ര പ്രീയം ആക്കിയതും .ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മുരിങ്ങയും ഇഞ്ചിയും എന്നാല്‍ ഇവ രണ്ടും ഒത്തു ചേര്‍ന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിക്കുകയാണ്‌ ചെയുന്നത് .

എന്നാല്‍ ഇത് വെറുതെ അങ്ങ് കഴിച്ചാല്‍ ഇതിന്റെ ഗുണം ലഭിക്കും എന്ന് വിചാരിക്കരുത് .കൃത്യമായ അളവില്‍ ഇഞ്ചിയും മുരിങ്ങയും ചേരുമ്പോള്‍ മാത്രമാണ് ഇത് രോഗങ്ങളെ ഇല്ലാതാക്കുന്നത് .എന്തൊക്കെ രോഗങ്ങളാണ് ഇത് ഇല്ലാതാക്കുന്നത് എന്നും എങ്ങനെയാണു ഇത് തയാറാക്കി ഉപയോഗിക്കേണ്ടത് എന്നും നോക്കാം .

ഇന്ന് കാന്‍സര്‍ രോഗികളുടെ എണ്ണം ദിവസവും വര്‍ധിച്ചു വരികയാണ്‌ .കാന്‍സര്‍ പോലുള്ള അപകടകരമായ രോഗങ്ങളെ പ്രതിരോധിക്കാനും മുരിങ്ങയും ഇഞ്ചിയും വളരെ ഉത്തമമായ ഒന്നാണ് .ഇത് ചേര്‍ത്ത് കഴിച്ചാല്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാനും രോഗ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിനും സഹായിക്കും .

വളരെ വിലപിടിപ്പുള്ള മരുന്നുകള്‍ വാങ്ങി കഴിച്ചിട്ടും പ്രത്യേക മാറ്റം ഒന്നും കാണാത്ത പല രോഗങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഇഞ്ചിയും മുരിങ്ങയിലയും .ഇത് ഇനിമുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പല രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സാധിക്കും .പലരും മുട്ടുവേദനയും ,സന്ധി വേദനയും മറ്റും കൊണ്ട് ബുദ്ധിമുട്ടിക്കുന്നവര്‍ ആണ് .ആര്‍തറിടിസ് ആണ് ഇതുപോലുള്ള പല രോഗങ്ങള്‍ക്കും വേദനക്കും കാരണം .ഇത് പരിഹരിക്കാന്‍ ഏറ്റവും നല്ലൊരു വഴിയാണ് മുരിങ്ങയിലയും ഇഞ്ചിയും .ഇതിലുള്ള പോടാസ്യം,മഗ്നെസ്യം,കോപ്പര്‍ എന്നിവയെല്ലാം ആര്‍തറിടിസ് എന്ന രോഗത്തിനുള്ള നല്ലൊരു പരിഹാരമാണ് .

ഇന്നത്തെ ജോലി സാഹചര്യവും മാറിയ കാലാവസ്ഥയും എല്ലാം ആളുകളില്‍ തലവേദന സൃഷ്ടിക്കുന്നുണ്ട് .തലവേദന മൂലം കഷ്ടപ്പെടുന്നവര്‍ നിരവതിയാണ് .എന്നാല്‍ അവര്‍ക്ക് നല്ലൊരു പരിഹാരമാണ് ഇഞ്ചിയും മുരിങ്ങയും ചേര്‍ന്ന കൂട്ട് .മൈഗ്രൈന്‍ പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് ഇത് .ഏതുതരം തലവേദനയും മുരിങ്ങയും ഇഞ്ചിയും ചേര്‍ന്നാല്‍ ഇല്ലാതാകുകയും ചെയും .

വയറ്റില്‍ ഉണ്ടാകുന്ന എല്ലാ അസ്വസതതകള്‍ക്കും പണ്ടുകാലം മുതലേ ആളുകള്‍ ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇഞ്ചി .എന്നാല്‍ ഇഞ്ചിയും മുരിങ്ങയും ഒത്തുചേര്‍ന്നാല്‍ ഇതിന്റെ ഫലം രണ്ടിരട്ടിയാകും .വയറിന്റെ എല്ലാതരത്തിലുള്ള അസ്വസ്ഥതകളും മാറ്റാന്‍ ഈ കൂട്ട് വളരെ സഹായകമാണ് .

Leave a Reply

Your email address will not be published.