June 3, 2023

നിത്യജീവിതത്തിൽ കണ്ണടയോട് വിട പറയാനും ഇത് മാത്രം മതി..

കാഴ്ച ശക്തി ഇരട്ടിയാക്കാനും നിത്യജീവിതത്തിൽ കണ്ണടയോട് വിട പറയാനും ഇത് മാത്രം മതി..ശരീരത്തിലെ സങ്കീര്‍ണമായ അവയവങ്ങളിലൊന്നാണ് കണ്ണ്. പരിധികളില്ലാത്ത വിസ്മയക്കാഴ്ചകളാണ് കണ്ണ് നമുക്ക് പകര്‍ന്നുനല്‍കുന്നത്. കണ്ണ് പകരുന്ന ദൃശ്യസമൃദ്ധിയെ പൂര്‍വാനുഭവങ്ങളുടെയും, അറിവുകളുടെയും വെളിച്ചത്തില്‍ കാഴ്ചയാക്കി മാറ്റുന്നത് തലച്ചോറാണ്. മാറിയ ജീവിതശൈലിയുടെ സമ്മര്‍ദങ്ങള്‍ കണ്ണിനെയും കാഴ്ചയെയും ഏറെ ബാധിക്കാറുണ്ട്.പ്രമേഹം, രക്തസമ്മര്‍ദം, മാനസിക പിരിമുറുക്കം, കംപ്യൂട്ടറിന്റെ അമിതോപയോഗം തുടങ്ങി ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ പ്രധാനമായും വിവിധതരം കാഴ്ചാപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു.വളരെ സാവധാനത്തിലാണ് പ്രമേഹം കാഴ്ച കവരുന്നത്.

കാഴ്ചയ്ക്ക് കുഴപ്പമൊന്നുമില്ലാത്തതിനാലും, പ്രാരംഭലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാലും കണ്ണിലെ ചെറുധമനികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പൊതുവെ പ്രമേഹരോഗികള്‍ തിരിച്ചറിയാറില്ല. കണ്ണില്‍ കാഴ്ചയെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്നാണ് റെറ്റിന (ദൃഷ്ടിവിതാനം). നേത്രഗോളത്തിന്റെ പിന്‍ഭാഗത്തായി കാണുന്ന സുതാര്യസ്തരമാണിത്. വളരെ നേരിയ രക്തലോമികകളിലൂടെയും, നേര്‍ത്ത ധമനികളിലൂടെയുമാണ് റെറ്റിനയ്ക്ക് ആവശ്യമായ രക്തമെത്തുന്നത്. അനിയന്ത്രിതമായ പ്രമേഹം ഈ ചെറുരക്തധമനികള്‍ അടയാനും, ദുര്‍ബലമാകാനും ഇടയാക്കും. ഈ രോഗംമൂലം പ്രമേഹരോഗിയുടെ കാഴ്ച ഭാഗികമായോ, പൂര്‍ണമായോ നഷ്ടപ്പെടാറുണ്ട്.

കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക,ഷയര്‍ ചെയ്യുക.

Leave a Reply

Your email address will not be published.