November 27, 2022

5 മിനുട്ട്; കടുത്ത മൈഗ്രൈന്‍ തലവേദന വരെ മാറാന്‍ ഉള്ള അടിപൊളി വിദ്യ ഇതാ..

5 മിനുട്ട്; കടുത്ത മൈഗ്രൈന്‍ തലവേദന വരെ മാറാന്‍ ഉള്ള അടിപൊളി വിദ്യ ഇതാ..ശക്തി കൂടിയതും കുറഞ്ഞതും ആയി നൂറ്റമ്പതോളം തരം തലവേദനകളുടെ രാജാവാണ് മൈഗ്രേന്‍.ആ തലവേദന അനുഭവിച്ചവര്‍ക്കെ അതിന്റെ തീവ്രത അറിയാന്‍ കഴിയുകയുള്ളൂ.രോഗിക്കും ഡോക്ടര്‍ക്കും ഒരുപോലെ കീറാമുട്ടിയാവാറുള്ള ഈ തലവേദന അനുഭവിച്ചവര്‍ക്കേ അതിന്റെ തീവ്രതയറിയൂ. ഏതു കൊലകൊമ്പനേയും മുട്ടുകുത്തിക്കാന്‍ ശക്തിയുള്ള മൈഗ്രേന്‍ കൊടിഞ്ഞി എന്നും ചെന്നിക്കുത്ത് എന്നും അറിയപ്പെടുന്നു.

സൂര്യോദയത്തില്‍ തുടങ്ങി സൂര്യാസ്തമനം വരെ തുടരുന്ന തലവേദനയെ സൂര്യക്കൊടിഞ്ഞിയെന്നും പറയാറുണ്ട്. എന്തായാലും കാരണമില്ലാതെ കടന്നുവരുന്ന ഈ ചെന്നിക്കുത്ത് ഒരു പുതിയ രോഗമല്ല. പണ്ടുപണ്ടേതന്നെ ഇതിന് നിരവധി നാട്ടുചികില്‍സകളുമുണ്ട്. തെങ്ങിന്റെ കൊച്ചിങ്ങ കല്ലില്‍ ഉരച്ച് നെറ്റിയിലിടുക, പാടത്താളി, കടുക് തുടങ്ങിയവ അരച്ച് നെറ്റിയില്‍ പുരട്ടുക എന്നിവ നാട്ടുചികില്‍സാവിധികളാണ്.

തലവേദനകളില്‍ 95%വും കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തവയാണെങ്കിലും ഇത് വേറെ ഏതെങ്കിലും രോഗത്തിന്റെ സൂചനയാവാമെന്നതുകൊണ്ട് ഗൌരവമായിത്തന്നെ കാണേണ്ടതാണ്. ജലദോഷപ്പനിയുടെ തലവേദന, വെയിലുകൊണ്ടാലുണ്ടാവുന്ന തലവേദന, ടെന്‍ഷന്‍ തലവേദന തുടങ്ങിയവയുടെ കാരണം നമുക്കറിയാം. എന്നാല്‍ മൈഗ്രേന്‍ തലവേദനയുടെ കാരണമെന്തെന്ന് പിടികിട്ടാത്തതാണ് രോഗിയേയും ഡോക്ടറേയും കുഴക്കുന്നത്.

എന്താണ്‌ തലവേദനയുണ്ടാക്കുന്നതെന്ന്‌ കൃത്യമായി കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. കാരണം പല ഘടകങ്ങൾ ചേരുമ്പോഴായിരിക്കാം രോഗത്തിന്റെ ആക്രമണം ഉണ്ടാകുന്നത്‌. ഉദാഹരണത്തിന്‌, ചിലപ്പോൾ ചോക്ലേറ്റ്‌ കഴിച്ചാൽ ഒന്നും സംഭവിക്കില്ലായിരിക്കാം. പക്ഷേ മറ്റു ചിലപ്പോൾ അതു നിങ്ങൾക്കു തലവേദനയുണ്ടാക്കും. ഒരുപക്ഷേ മറ്റെന്തെങ്കിലും ഘടകങ്ങൾ കൂടെ ചേർന്നതാകാം കാരണം.

5 മിനുട്ട്; കടുത്ത മൈഗ്രൈന്‍ തലവേദന വരെ മാറാന്‍ ഉള്ള അടിപൊളി വിദ്യ ഇതാ..
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.