March 29, 2023

നടുവേദനയും മുട്ടുവേദനയും എന്നന്നേക്കുമായി മാറാൻ 3 മാർഗ്ഗങ്ങൾ, തനി നാടൻ വിദ്യകൾ

നടുവേദനയും മുട്ടുവേദനയും എന്നന്നേക്കുമായി മാറാൻ 3 മാർഗ്ഗങ്ങൾ, തനി നാടൻ വിദ്യകൾ.പ്രായ ഭേദമെന്യ ആര്‍ക്കും വന്നു കൂടാവുന്ന ഒന്നാണ് നടുവേദന.കൂടുതല്‍ ആയും മുതിര്‍ന്നവരില്‍ ആയിരിക്കും കണ്ടു വരുന്നത്. തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ ഭക്ഷണ, വ്യായാമ ശീലങ്ങളിലെ ചിട്ടവട്ടങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നതുകാരണം സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങളില്‍ പ്രധാനമാണ് നടുവേദന. പ്രായഭേദമന്യേ നടുവേദന കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുകയാണ്.

നടുവേദന വന്നാൽ വിശ്രമമാണ് ആദ്യം വേണ്ടത്. മലർന്നുകിടക്കുക. ഇടയ്ക്കിടെ ചൂടുവെള്ളം കഴിക്കാം. മസിൽ പ്രശ്നമാണെങ്കിൽ അതോടെ മാറും. ചിലർക്കു ധന്വന്തരം തൈലം പുരട്ടി ഉഴിഞ്ഞാൽ അസുഖം പോകും. പ്രായം ചെന്നവർക്കു കൊട്ടം ചുക്കാദി, സഹജരാദി തൈലങ്ങളാവാം. അധിക തണുപ്പ് (എസി/ഫാൻ) വേണ്ടെന്നുവയ്ക്കാം. നടുവേദനയ്ക്ക് മലബന്ധവും കാരണമാകാം.

മലബന്ധമുള്ളവർ അവിപത്തി ചൂർണം രണ്ടര സ്പൂൺ ചൂടുവെള്ളത്തിൽ കലക്കി പുലർച്ചെ അഞ്ചിനു കഴിക്കുക. ഏഴരയോടെ വയറു ശുദ്ധിയാകും. തൃവൃത്ത് ലേഹ്യം രാത്രി കിടക്കാൻ നേരത്ത് 20 ഗ്രാം കഴിച്ചാലും വയറുക്ലീനാകും. രണ്ടിലൊന്നു മതി.അൾട്രാസൗണ്ട് സ്കാനിങ്ങിനു വലിയ ചെലവില്ല. അതു ചെയ്താൽ മൂത്രാശയത്തിലെ കല്ല്, അണ്ഡാശയത്തിലെ മുഴ, ഗർഭാശയപ്രശ്നങ്ങൾ, പുരുഷ ഗ്രന്ഥിയിലെ കുഴപ്പങ്ങൾ, മലാശയത്തിൽ വന്ന രോഗാവസ്ഥ എന്നിവയൊക്കെ അറിയാനാവും. ഏതു വേദന നീണ്ടുനിന്നാലും ഡോക്ടറെ കാണണം.നടുവേദനയും മുട്ടുവേദനയും എന്നന്നേക്കുമായി മാറാൻ 3 മാർഗ്ഗങ്ങൾ, തനി നാടൻ വിദ്യകൾ.കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.

Leave a Reply

Your email address will not be published.