ഇപ്പോള്‍ നല്ല തണുപ്പുള്ള സമയം ആണ് .തണുപ്പ് കാലത്തും മഴക്കാലത്തും നല്ല ചൂടുള്ള കട്ടൻ ചായ കുടിച്ചാൽ ആ ദിവസം മുഴുവൻ ഉന്മേഷം ലഭിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ കഴിക്കുന്ന പാനീയമാണ് ചായ. ആദ്യമേ പറയട്ടെ ചായ കുടിച്ചില്ലെങ്കിലും നമുക്ക് കുഴപ്പമൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ കുടിക്കുന്നതുകൊണ്ട്, ഗുണവും ദോഷവുമുണ്ട്. ചായ കുടിച്ചാലുണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് മാത്രമാണ് ഈ ലേഖനത്തിൽ പറയുന്നത്.
ഹൃദയധമനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ ചായകുടിക്കുന്നത് സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ഇതില്‍ കാണപ്പെടുന്ന ഫ്‌ളേവനോയിഡ് പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സിഡൈസ്‌ഡ് ആകുന്നതില്‍ നിന്നും എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ തടയാന്‍ സഹായിക്കും. രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സങ്ങളും ധമനിഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകളും കുറയ്‌ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്‌ക്കുകയും ചെയ്യും.
ചായയ്ക്ക് രുചിഭേദങ്ങളും ഏറെയുണ്ട്, കട്ടന്‍ ചായ മുതല്‍ ഗ്രീന്‍ ടീ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിൽ കട്ടൻ ചായയ്ക്ക് നിരവധി ഗുണങ്ങൾ ആണുള്ളത്. ആരോഗ്യത്തിന്റെ കാര്യത്തിൽ ഗ്രീൻ ടീയെ മാത്രമാണ് വാഴ്ത്തുന്നത്. എന്നാൽ, ഗ്രീൻ ടീയെക്കാൾ എന്തുകൊണ്ടും പതിന്മടങ്ങ് ഉത്തമമാണ് കട്ടൻ ചായ.
എന്‍ഡോതീലിയല്‍ വാസ്‌കോമോട്ടോര്‍ തകരാര്‍ മൂലമുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ കുറയ്‌ക്കാന്‍ കട്ടന്‍ ചായ കുടിക്കുന്നത് സഹായിക്കും.
രക്തം കട്ടപിടിക്കുക, രക്തധമനി വികസിക്കുക പോലുളള പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ഫ്‌ളേവനോയിഡ്‌സ് വളരെ ഫലപ്രദമാണ്. ഹൃദയപേശികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തി ഹൃദയധമനീ രോഗ സാധ്യത കുറയ്‌ക്കാന്‍ മാംഗനീസും പോളിഫിനോള്‍സും സഹായിക്കും.
ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ് പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്‌ക്കും. അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ കട്ടന്‍ ചായ സഹായിക്കും.