March 21, 2023

എള്ള് എണ്ണ ഉപയോഗിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങള്‍ അറിയാതെ പോകരുത്

ദിവസവും പുതിയ പുതിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വിപണി കീഴടക്കുന്ന കാഴ്ചയാണ് നാം കാണുന്നത് .ഓരോ കമ്പനികളും അവരുടെ പരസ്യങ്ങള്‍ ദിവസവും കൂടുതല്‍ ആകര്‍ഷകം ആക്കാന്‍ ശ്രമിക്കുകയും അതോടൊപ്പം കൂടുതല്‍ ക്രീമുകള്‍ ലോഷനുകള്‍ ഒക്കെ വില്ല്ക്കാന്‍ ശ്രമിക്കുകയും ചെയുന്നു .നാം ദിവസവും ഈ പരസ്യങ്ങള്‍ കാണുകയും ആ പരസ്യത്തില്‍ കാണുന്ന സൌന്ദര്യ വാര്‍ധക വസ്തു വളരെ വിലകൊടുത്തു വാങ്ങുകയും ചെയുന്നു .എന്നാല്‍ പിന്നീടു നമുക്ക് അതില്‍ നിന്നും പ്രത്യേകിച്ച് ഗുണം ഒന്നും കിട്ടുന്നില്ല എന്ന് തിരിച്ചറിയുമ്പോള്‍ നാം മറ്റൊരു ക്രീം വാങ്ങി പരീക്ഷിക്കുന്നു .അങ്ങനെ സ്ഥിരമായി നമ്മള്‍ അമളിയില്‍ നിന്നും അമളിയിലേക്ക് ചാടുന്നത് അല്ലാതെ അത് വാങ്ങി കാശു കളയുന്ന ശീലം നിരുതാറില്ല.

ശരിക്കും രാസവസ്തുകള്‍ ചേര്‍ന്ന ഈ ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ഗുണം അല്ല ദോഷം ആണ് ഉണ്ടാകുക എന്ന് നമുക്ക് അറിയാം എങ്കിലും .പെട്ടെന്ന് സൌന്ദര്യം വര്‍ധിക്കും എന്ന പരസ്യത്തില്‍ നാം പലപ്പോഴും നാം തന്നെ അറിയാതെ വീണു പോകുകയാണ് ചെയുന്നത്.എന്നാല്‍ പലപ്പോഴും നമ്മുടെ സൌന്ദര്യം സംരക്ഷിക്കാന്‍ ഈ ക്രീമുകളെക്കാള്‍ നല്ല പല പ്രകൃതിദത്തമായ വസ്തുക്കളും നമ്മുടെ വീട്ടില്‍തന്നെ ഉണ്ട് എന്ന കാര്യം നാം പലപ്പോഴും മറന്നു പോകുന്നു .ഇന്ന് നമുക്ക് അങ്ങനെ ഒരു പ്രകൃതിധതമായ സൗന്ദര്യ വര്‍ധക വസ്തുവായ എള്ള് എണ്ണയുടെ ചില ഉപയോഗങ്ങളും ഗുണങ്ങളും പരിചയപ്പെടാം .

മുഖ ചരമം വരളുന്നത്‌ പോലെ തന്നെ ആളുകളെ അലട്ടുന്ന മറ്റൊരു പ്രശ്നം ആണ് ശരീരത്തില്‍ ഉണ്ടാകുന്ന വരള്‍ച്ച .ശരീരം ഇങ്ങനെ വരളുന്ന പ്രശ്നം ഉള്ളവര്‍ ദിവസവും കുളിക്കുന്നതിന് അര മണികൂര്‍ മുന്പ് ദേഹമാസകാലം എള്ള്എണ്ണ തേച്ചു പിടിപ്പിച്ച് ശേഷം കുളിക്കുന്നത് ഈ പ്രശ്നം പൂര്‍ണ്ണമായും മാറാന്‍ സഹായിക്കും .കൂടുതല്‍ ആയി ശരീരത്തില്‍ വരള്‍ച്ച ഉള്ളവര്‍ കുളിക്കാന്‍ സോപ്പ് ഉപയോഗിക്കുന്നതിനും പകരം ചെറുപയര്‍ പൊടിച്ചത് ഉപയോഗിക്കുന്നത് ആകും കൂടുതല്‍ ഉത്തമം .

ചെറു പ്രായത്തില്‍ തന്നെ മുഖത്ത് ചുളിവുകള്‍ കണ്ടു തുടങ്ങുന്നതും അതുവഴി കൂടുതല്‍ പ്രായം ആയതുപോലെ തോന്നുകയും ചെയുന്നു എന്നത് വളരെ അധികം ആളുകളെ അലട്ടുന്ന ഒരു സൌന്ദര്യ പ്രശം ആണ് .ഈ പ്രശ്നം ഉള്ളവര്‍ മുഖത്ത് ദിവസവും എള്ള് എണ്ണ തേച്ചു മസ്സാജ് ചെയുന്നത് മുഖത്ത് ചുളിവുകള്‍ വരുന്നത് തടയുകയും അതോടൊപ്പം മുഖ സൗന്ദര്യവും മുഖത്തെ ചര്മത്തിന്റെ ആരോഗ്യവും വര്‍ധിപ്പിക്കുകയും ചെയും.

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിലും ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിലും എന്നും മുന്നിലാണ് എള്ള് എണ്ണ.ഉറങ്ങുന്നതിനു മുന്പ് മുഖത്ത് എള്ള് എണ്ണ പുരട്ടി രാവിലെ കഴുകി കളയുന്നത് മുഖ സൗന്ദര്യവും തിളക്കവും വര്‍ധിപ്പിക്കും .ഒരു ആഴ്ച തുടര്‍ച്ചയായി ഇങ്ങനെ ചെയുമ്പോള്‍ തന്നെ നിങ്ങള്ക്ക് ഈ മാറ്റം മനസ്സിലാകുന്നത്‌ ആണ് .

മൂക്കിന്റെ ഇരുവശത്തും ഉണ്ടാകുന്ന ചെറിയ കറുത്ത കുരുക്കള്‍ ആണ് ബ്ലാക്ക്‌ ഹെഡ് അഥവാ കാര.എള്ള് എണ്ണയില്‍ അല്ല്പം ഉപ്പ് മിക്സ്‌ ചെയ്ത് ബ്ലാക്ക്‌ ഹെഡ്‌ ഉള്ള ഭാഗങ്ങളില്‍ മസ്സാജ് ചെയുന്നത് ഈ പ്രശ്നത്തെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സഹായിക്കും .

Leave a Reply

Your email address will not be published.