വിറ്റാമിൻ എ, സി, ഇ, ബി കോംപ്ലക്സ്; ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുന്പ്, കാൽസ്യം; ആന്റിഓക്സിഡൻറായ ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങളുടെ കലവറ ആണ് ഇഞ്ചി.പഴമക്കാര്‍ പറയും ഇഞ്ചിക്കറി ഉണ്ട് എങ്കില്‍ അറുപത്തിനാല് കറികള്‍ക്ക് തുല്യം ആണ് എന്ന് .ഇഞ്ചി എങ്ങനെയൊക്കെ കഴിക്കാം എന്നും ഇഞ്ചി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്നും നോക്കാം .
പണ്ട് കാലത്ത് ഉള്ളവര്‍ അല്ലങ്കില്‍ നമ്മുടെ മുത്തശിമാര്‍ ഒക്കെ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ പച്ച ഇഞ്ചി ചതച്ചു അതിന്റെ നീരെടുത്ത് കുടിക്കുമായിരുന്നു അല്ലങ്കില്‍ കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു.ആമാശയ സ്തംഭനം ഒഴിവാക്കാനും ആമാശയവ്യവസ്ഥയിലെ പേശികൾ അയവുളളതാക്കാനും ഇഞ്ചി സഹായിക്കും .ദഹന പ്രശ്നമുള്ളവര്‍ ഭക്ഷണശേഷം ഒരു കഷ്ണം ഇഞ്ചി കഴിക്കുകയോ ഒരു ടീസ്പൂണ്‍ ഇഞ്ചിനീര് കുടിക്കുകയോ ചെയുന്നത് ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കും .
സ്ത്രീകള്‍ക്കുണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഒരു ഉത്തമ പരിഹാരം ആണ് ഇഞ്ചി ചേര്‍ത്ത ചായ .യാത്രയ്ക്കു പുറപ്പെടും മുന്‍പ് ഇഞ്ചി ചേർത്ത ചായ കഴിച്ചാൽ യാത്രയ്ക്കിടയിൽ മനംപിരട്ടലിനും ഛർദിക്കുമുളള സാധ്യത കുറയ്ക്കാം. ഇഞ്ചി നിരവധി രോഗങ്ങൾക്കു മരുന്നായി ഉപയോഗിക്കാമെന്ന് വിവിധ പഠനങ്ങൾ പറയുന്നു.
കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ചായയില്‍ ചേര്‍ക്കുന്ന ഒരു മുഖ്യ ചേരുവ ആണ് ഇഞ്ചി .ഇപ്പോള്‍ കേരളത്തിലും ചില സ്ഥലങ്ങളില്‍ ഇഞ്ചി ചേര്‍ത്ത ചായ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട് .ഇഞ്ചിയിലുളള ആന്റിഓക്സിഡൻറുകൾ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുകയും മാനസ്സിക പിരിമുറുക്കം ഉത്കണ്ഠ ഇവ കുറക്കുകയും ചെയുന്നു.
കൊളസ്ട്രോള്‍ കുറക്കുന്നതിനും ,രക്ത സമ്മര്‍ദ്ദം വരുതിയില്‍ നിറുത്തുന്നതിനും ഹൃദയരോഗങ്ങൾക്ക് ഇടനല്കുന്ന രക്തം കട്ടിയാകൽ തടയുന്നതിനും ഇഞ്ചി ഫലപ്രദം.ഇഞ്ചിയുടെ ഉപയോഗം ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുകയും . ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യതകുറക്കുകയും ചെയുന്നു .ഇഞ്ചിയിൽ ധാരാളമായി അടങ്ങിയ പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് ഉത്തമം. അതിൽ അടങ്ങിയ മാംഗനീസ് ഹൃദയം, രക്തക്കുഴലുകൾ എന്നിവയുടെ ആരോഗ്യം സംരക്ഷിക്കുന്നു. ദൈനംദിന ആഹാരക്രമത്തിൽ ഇഞ്ചിക്കും ഇടം നല്കിയാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താമെന്നു ചുരുക്കം.