മാറി ക്കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആസിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ കാരണം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്.
സ്ത്രീകളില്‍ 2-6mg/dl, പുരുഷന്‍മാരില്‍ 3-7 mgdl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കാം.