ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വാള്‍നട്ട്. വാള്‍നട്ടില്‍ ആന്റി ഓക്‌സിഡന്റിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇതിന്റെ ഗുണങ്ങളും വിവരണാതീതമാണ്. നട്‌സ് ഉപയോഗിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി ഫലമാണ് വാള്‍നട് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്.പക്ഷേ നിര്‍ഭാഗ്യവശാല്‍ വാള്‍നട്ടിനെക്കുറിച്ച് ആര്‍ക്കും അധികമായി അറിയില്ലെന്നതാണ് സത്യം.
ആസ്ത്മ, എക്‌സിമ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് വാള്‍നട്ടിനുണ്ട്. കൂടാതെ ആര്‍ത്രൈറ്റിസ്സിനേയും തടയുന്നു.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വാള്‍നട്ടിന് കഴിവുണ്ട്. അതുകൊണ്ടു തന്നെകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാം .
.ഹൃദയത്തിന്റെ ആരോഗ്യകാര്യത്തില്‍ വാള്‍നട്ട് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും ഹൃദയ പ്രശ്‌നങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
ഗര്‍ഭിണികള്‍ ഇത് കഴിക്കുന്നത് ഗര്‍ഭധാരണ സമയത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറക്കുകയും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയുന്നു .
മുടി കൊഴിച്ചില്‍ ഉള്ളവര്‍ ഇത് ദിവസവും കഴിക്കുന്നത് വളരെ നല്ലതാണു കാരണം ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാല്‍സ്യം, സിങ്ക് തുടങ്ങിയവ മുടി യുടെ വളര്‍ച്ചയെ ത്വരിതപെടുതുകയും മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ചു മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയുന്നു .