March 29, 2023

ബദാം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക .ഇത് കഴിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ ഗുണത്തെക്കാള്‍ ദോഷം ചെയും

ശരീരത്തിന്റെ ആരോഗ്യത്തിന് ബദാം വളരെ നല്ലത് ആണ് .നല്ല കൊളസ്ട്രോള്‍ അടങ്ങിയ നല്ലൊരു ഭക്ഷണം ആണ് ബദാം.എന്നാല്‍ ബദാം കൂടുതല്‍ കഴിച്ചാല്‍ അത് ഗ്യാസ്ട്രോ interstinal പ്രശ്നങ്ങള്‍ക്ക് കാരണം ആയേക്കാം .ഇതില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നതു .
മാംഗനീസ് അടങ്ങിയ മരുന്നുകള്‍ അല്ലങ്കില്‍ ഡയറ്റുകള്‍ കഴിക്കുന്ന സമയത്ത് ബദാം കഴിക്കുന്നത്‌ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കാം .പ്രധാനമായും വയറിളക്കത്തിന് ഉള്ള മരുന്നുകളിലും ചില bp മരുന്നുകളിലും ആണ് മംഗനീസ് ഉണ്ടാകുക .

ബദാം അതുപോലെ മറ്റു നട്സ് ഇവ കുറെ നാള്‍ സൂക്ഷിച്ചു വെക്കുന്നത് ഇതില്‍ ബാക്ടീരിയ വളരുന്നതിന് കാരണം ആകും ആയതിനാല്‍ ഇത് ശ്രദ്ധിച്ചു വൃത്തിയാക്കി കഴിച്ചില്ല എങ്കില്‍ ബാക്ടീരിയ infection ഉണ്ടാകാനുള്ള സാധ്യത അതുപോലെ തന്നെ ഭക്ഷ്യ വിഷബാധക്കുള്ള സാധ്യത ഇവയൊക്കെ വളരെ കൂടുതല്‍ ആണ്.

ബദാമില്‍ കയ്പ്പുള്ള ബദാം ഉണ്ട് .ഇത് കഴിക്കുന്നത്‌ ശരീരത്തില്‍ ഹൈഡ്രോ ഡയാനിക് ആസിടിന്റെ അളവ് വര്‍ധിപ്പിക്കും .ഇത് ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നതിന് കാരണം ആകും .അതുപോലെ തന്നെ ശ്വസനസംബന്ധവും നാടീ സംബന്ധവുമായ പ്രശ്നങ്ങള്‍ക്ക് ഇവ കാരണം ആകും.

ബദാം നമ്മുടെ ശരീരത്തിന് ആവശ്യമായ രീതിയില്‍ കഴിക്കുന്നത്‌ കൊണ്ട് യാതൊരു ദോഷവും ഇല്ല .ഇത് കഴിക്കുമ്പോള്‍ വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു കഴിക്കുന്നത്‌ ആണ് കൂടുതല്‍ ഉത്തമം
ബദാം കൂടുതല്‍ ആയി കഴിക്കുന്നത്‌ ശരീരത്തില്‍ ഓക്സിലെറ്റുകള്‍ അടിഞ്ഞു കൂടുന്നതിന് കാരണം ആകും അത് ചിലപ്പോള്‍ കിഡ്നി സ്ടോന്‍ ഉണ്ടാകാന്‍ കാരണം ആകും

Leave a Reply

Your email address will not be published.