March 31, 2023

നാവില്‍ പുണ്ണ് മണിക്കൂറുകള്‍ കൊണ്ട് മാറാനും ജീവിതത്തില്‍ വരാതിരിക്കുവാനും

ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് നാവില്‍ പുണ്ണ് ഉണ്ടാകുക എന്നത് .നാവില്‍ പുണ്ണ് ഉണ്ടാകുന്നതു കൊണ്ടുള്ള ബുദ്ധിമുട്ട് ഒരിക്കല്‍ എങ്കിലും അനുഭവിച്ചവര്‍ പിന്നീട് ആ വേദന മറക്കില്ല .വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ നാവില്‍ പുണ്ണ് വരാം.നാവിന്റെ ഇരു വശങ്ങളിലും ആണ് സാധാരണയായി ഇങ്ങനെ പുണ്ണ് ഉണ്ടാകുന്നതു .

മാനസിക സങ്കര്ഷവും മാനസിക പിരിമുറുക്കവും കൂടുതല്‍ ആയി അനുഭവിക്കുന്നവര്‍ക്ക് ഈ പ്രശ്നം ഉണ്ടാകാന്‍ ഉള്ള സാധ്യത കൂടുതല്‍ ആണ് .വയറ്റില്‍ ഉണ്ടാകുന്ന ദഹനക്കേട്‌,ശരിയായ വിധത്തില്‍ ശോധന നടക്കതിരിക്കല്‍ എന്നിവയൊക്കെ മൂലവും ചില രോഗങ്ങളുടെ ലക്ഷണം ആയും ഈ പ്രശ്നം ഉണ്ടാകാം .അങ്ങനെ ഉള്ള സാഹചര്യങ്ങളില്‍ ഒരു ഡോക്ടറുടെ വിധക്ത ഉപദേശം തേടേണ്ടത് വളരെ അത്യാവശ്യം ആണ് .

മറ്റു തരത്തിലുള്ള പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ നാവില്‍ ഇങ്ങനെ പുണ്ണ് ഉണ്ടാകുക ആണ് എങ്കില്‍ അവയെ ഇല്ലാതാക്കാന്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ ഉണ്ട് അവ ചുവടെ ചേര്‍ക്കുന്നു .നാവില്‍ പുണ്ണ് ഉള്ള ഭാഗത്ത്‌ ഒരു ഐസ്‌ക്യൂബ് എടുത്തു വെക്കുകയോ തടവുകയോ ചെയുക .ഇങ്ങനെ ചെയുന്നത് വേദനയും ഒപ്പം വൃണവും വളരെ പെട്ടെന്ന് മാറുന്നതിനു സഹായിക്കുന്നു .

അല്‍പ്പം ഉപ്പു എടുത്തു ഒരു ഗ്ലാസ്‌ ചെറു ചൂടുവെള്ളത്തില്‍ ഇട്ടു കവിള്‍ കൊള്ളുന്നത്‌ നാവിലെ പുണ്ണ് പൂര്‍ണ്ണമായും മാറാന്‍ സഹായിക്കുന്ന ഒരു മാര്‍ഗം ആണ് .ദിവസത്തില്‍ ഒന്നുമുതല്‍ രണ്ടു പ്രാവശ്യം വരെ ഇങ്ങനെ ചെയുന്നത് പെട്ടെന്ന് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കും .ഒരു ടീസ്പൂണ്‍ ബൈകിംഗ് സോഡാ ഒരു ഗ്ലാസ്‌ ഇളം ചൂട് വെള്ളത്തില്‍ നല്ലപോലെ മിക്സ്‌ ചെയ്തശേഷം കവിള്‍ കൊള്ളുന്നത്‌ നാവിലെ പുണ്ണിനെ നിശേഷം ഇല്ലാതാക്കും എന്ന് മാത്രമല്ല വായിലെ മറ്റു ബാക്ക്ടീരിയകളെ നശിപ്പിക്കുകയും ചെയുന്നു .

Leave a Reply

Your email address will not be published.