January 30, 2023

അപ്പന്റിസൈറ്റിസ്‌ ശരീരം മുന്‍കൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങളും പരിഹാരവും

ഓര്‍ക്കാപ്പുറത്ത്‌ വേദനവരുകയും എത്രയും പെട്ടെന്ന്‌ വൈദ്യസഹായം തേടേണ്ടിവരുകയും ചെയ്യുന്ന ഒരു രോഗമാണ്‌ അപ്പന്റിസൈറ്റിസ്‌. പൊക്കിളിന്‌ താഴെ ചെറുകുടലും വന്‍കുടലുമായി സന്ധിക്കുന്ന ഭാഗത്തുള്ള ഒരു അവയവമാണ്‌ അപ്പന്റിക്‌‌സ്‌.മനുഷ്യ ശരീരത്തില്‍ ഈ അവയവത്തിന്‌ എന്തെങ്കിലും പ്രത്യേക ധര്‍മ്മമുള്ളതായി ഇതുവരെയുള്ള പഠനങ്ങളിലൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഈ അവയവം ഉണ്ടാക്കുന്ന പൊല്ലാപ്പാണെങ്കില്‍ സഹിക്കാന്‍ വയ്യാത്തതുമാണ്‌.

രോഗലക്ഷണങ്ങള്‍

ചിലരില്‍ വയറില്‍ എരിച്ചിലായും കാളിച്ചയായും രോഗലക്ഷണം തുടങ്ങുന്നു. പൊക്കിളിന്‌ ചുറ്റും കഠിനമായ വേദനയായിരിക്കും ചിലര്‍ക്കുണ്ടാവുന്നത്‌.വേദന പൊക്കിളിന്‌ താഴെ വലതുവശത്തായി കേന്ദ്രീകരിക്കുന്നു. രോഗലക്ഷണങ്ങല്‍ വിവരിച്ച ചാള്‍സ്‌ മക്‌ബര്‍ണിയുടെ പേരാണ്‌ ഈ സ്ഥാനത്തിന്‌ നല്‍കിയിരിക്കുന്നത്‌. മക്‌ബര്‍ണീസ്‌ പോയിന്റ്‌ എന്നാണ്‌ ഈ ഭാഗത്തെ പറയുന്നത്‌. വയറില്‍ അമര്‍ത്തമ്പോള്‍ കഠിനമായ വേദന അനുഭവപ്പെടും.

ചികിത്സ

വച്ചു താമസിപ്പിക്കാതെ വൈദ്യസഹായം തേടുകയെന്നതാണ്‌ പ്രധാനമായും ചെയ്യേണ്ടത്‌. അവയവം വീര്‍ത്ത്‌ പൊട്ടിയാല്‍ അതിലെ മാലിന്യങ്ങള്‍ വയറ്റില്‍ കലരുകയും മരണം വരെ സംഭവിക്കാനിടവരുകയും ചെയ്യും.
രക്തപരിശോധന, മൂത്രപരിശോധന, അള്‍ട്രാസൗണ്ട്‌ സ്‌കാനിങ്‌ എന്നിവ വഴിയെല്ലാം രോഗം നിര്‍ണയിക്കാന്‍ കഴിയും. രോഗം വന്നുകഴിഞ്ഞാല്‍ എത്രയും പെട്ടന്ന്‌ ശസ്‌ത്രക്രിയ നടത്തി അപ്പന്റിക്‌സ്‌ എടുത്തുകളയുന്നതാണ്‌ നല്ലത്‌. ഉദരം തുറന്നും ലാപ്രോസ്‌കോപ്‌ ഉപയോഗിച്ചും ശസ്‌ത്രക്രിയ നടത്താം.

Leave a Reply

Your email address will not be published.