November 28, 2022

വാഴപിണ്ടി ഇങ്ങനെ കഴിച്ചാല്‍ ശരീരത്തില്‍ നിന്നും ഇല്ലാതാകുന്ന ജീവിത ശൈലി രോഗങ്ങള്‍

വാഴയുടെ ഏറ്റവും ഗുണമുള്ള ഭാഗമാണ് വാഴപ്പിണ്ടി. ഭക്ഷണം എന്നതിലുപരി പലതരം രോഗങ്ങൾക്കുള്ള പ്രകൃതിദത്ത ഔഷധമാണ് വാഴപ്പിണ്ടി. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി ആരോഗ്യവും ഉന്മേഷവും നേടുകയും രോഗങ്ങളെ അകറ്റുകയും ചെയ്യാം.

പലതരം മാരകരോഗങ്ങൾക്ക് കാരണമാകുന്ന ടോക്‌സിനുകളെ ശരീരത്തിൽ നിന്ന് നീക്കാൻ ദിവസവും വാഴപ്പിണ്ടി ജ്യൂസ് കഴിക്കുക. അസിഡിറ്റി കാരണം വിഷമിക്കുന്നവരും അൾസർ ഉള്ളവരും രാവിലെ വെറുംവയറ്റിൽ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും. നാരുകളുടെ വൻശേഖരമാണ് വാഴപ്പിണ്ടിയിലുള്ളത്.

ഇതുകൊണ്ടുതന്നെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും വാഴപ്പിണ്ടി സഹായിക്കും. കിഡ്നിയിൽ അടിഞ്ഞു കൂടുന്ന കാൽസ്യം നീക്കാൻ വാഴപ്പിണ്ടി അത്യുത്തമമാണ്. രക്‌തസമ്മർദ്ദം അകറ്റാൻ വാഴപ്പിണ്ടി ജ്യൂസ് നല്ലൊരു ഔഷധമാണ്. ഇതുവഴി ഹൃദയാരോഗ്യവും മെച്ചപ്പെടുത്താം. രോഗികളൾക്കും പ്രായമായവർക്കും ദഹനപ്രക്രിയ സുഗമമാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഔഷധമായി ഉപയോഗിക്കാവുന്ന പാനീയമാണ് വാഴപ്പിണ്ടി ജ്യൂസ്.

Leave a Reply

Your email address will not be published.